കെ.സുരേന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ട്;മരണം സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത്,കെ പ്രമോദ്

കണ്ണൂര്‍:കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ്സ് നേതാവ് കെ സുരേന്ദ്രന്റെ മരണത്തില്‍ ആരോപണവുമായി കെ പി സി സി അംഗം കെ പ്രമോദ്.കെ സുരേന്ദ്രന്റെ മരണം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനം നൊന്താണെന്ന് കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കൂടിയായ പ്രമോദ് ആരോപിച്ചു.പാര്‍ട്ടിയില്‍ നിന്ന് തന്നെ അക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ വേദന കെ സുരേന്ദ്രന്‍ തന്നോട് പങ്കു വച്ചിരുന്നുവെന്നും പ്രമോദ് വ്യക്തമാക്കി.

ഞായറാഴ്ച വൈകുന്നേരം അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് കെ സുരേന്ദ്രന്റെ ശവ സംസ്‌കാരം പോലും കഴിയുന്നതിന് മുമ്പേയാണ് കണ്ണൂരിലെ കോണ്‍ഗ്രസ്സുകാര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.കെ പി സി സി അംഗവും മാധവ റാവു സിന്ധ്യ ട്രസ്റ്റ് ചെയര്‍മാനുമായ കെ പ്രമോദാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഗുരുതരമായ ആരോപങ്ങള്‍ ഉന്നയിച്ചത്.കോണ്‍ഗ്രസ്സുകാര്‍ തന്നെ നടത്തിയ സൈബര്‍ ആക്രമണത്തില്‍ മനം നൊന്താണ് കെ സുരേന്ദ്രന്‍ അകാലത്തില്‍ മരിച്ചതെന്നാണ് പ്രമോദിന്റെ ആരോപണം.പാര്‍ട്ടിക്ക് അകത്തു നിന്നുള്ള ആക്രമണത്തിലുള്ള മനോവേദന തന്നോട് പങ്കു വച്ചിരുന്നു.വ്യക്തിഹത്യ താങ്ങാനാകാതെ ഹൃദയം പൊട്ടിയാണ് കെ സുരേന്ദ്രന്‍ മരിച്ചത്.സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെയും പിന്നില്‍ ഗപ്പൂഡാലോചന നടത്തിയവര്‍ക്കെതിരേയും നിയമപരമായും പാര്‍ട്ടി തലത്തിലും നടപടി വേണമെന്നും കെ പ്രമോദ് അവശ്യപ്പെട്ടു.

Loading...

കെ പ്രമോദിന്റെ ഫേസ്ബുക് പോസ്റ്റില്‍ കെ സുരേന്ദ്രന് എതിരെ നടന്ന സൈബര്‍ ആക്രമണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കോണ്‍ഗ്രസ്സ് നേതാക്കളെ പേര് എടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്ക് എതിരെയുള്ള ഒളിയമ്പുകള്‍ പ്രമോദിന്റെ ആരോപണത്തിലുണ്ട്.പോസ്റ്റിനു താഴെ കമന്റ് ബോക്‌സില്‍ കോണ്‍ഗ്രസുകാര്‍ ചേരി തിരിഞ് ഏറ്റുമുട്ടുകയാണ്.കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ പ്രമോദിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.കെ പ്രമോദിന്റെ ഫേസ്ബുക് പോസ്റ്റ് ജില്ലയില്‍ കോണ്‍ഗ്രസ്സിനിടയില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്