കെ.ആർ മീര, ഇങ്ങിനെ ഒന്നും എഴുതി വെറുപ്പിക്കല്ലേ മീരേ

കെ.ആർ മീര സാഹിത്യകാരി എന്ന നിലയിൽ നല്ല അഭിപ്രായങ്ങൾ പങ്കുവയ്ച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് കണ്ട് ആരാധകർ പോലും അന്തം വിട്ടു. കാസർകോട്ടേ ഇരട്ട കൊലയിൽ ഒരു വാക്ക് പോലും വേദന രേഖപെടുത്താതെ മീരയുടെ പോസ്റ്റ് അനവസരത്തിലായി.

കൊലപാതക രാഷട്രീയത്തേ കേരളം മുഴുവൻ ഞെട്ടലോടെ നില്ക്കുമ്പോൾ കൂളായി അതിലൊന്നും ഇടപെടേണ്ടാ എന്ന് പറഞ്ഞ് സാഹിത്യകാരി കെ.ആർ.മീരയുടെ പ്രതികരണം. അറും കൊലകളേ തള്ളി പറയാൻ ഹൃദയമില്ലാത്ത അമ്മമാരേ നമുക്ക് ഏത് ഗണത്തിൽ പെടുത്താം. വില്ലൻ എന്ന സിനിമയിൽ മലയാളികളുടെ മഹാ നടൻ മോഹൻലാൽ പറഞ്ഞ ആവർത്തിച്ച് പറയുന്ന ഒരു വാചകം മലയാളികളുടെ ചങ്കിൽ തറച്ചതാണ്‌. ഈ ഭൂമിയിലേ ഏറ്റവും വലിയ സ്വഭാവികത മനുഷ്യൻ മനുഷ്യനേ കൊല്ലുന്നതാണ്‌. ഈ വാചകം കെ.ആർ മീര നൂറു വട്ടം ഇമ്പോസിഷൻ എഴുതി പഠിക്കട്ടേ. കാരണം കാസർ കോട് പെരിയയിൽ കൊലപ്പെട്ട 2 യുവാക്കൾ കെ.ആർ.മീരയുടെ മക്കളല്ല. കണ്ടവന്റെ പിള്ളേരേ ആരേലും വെട്ടി കൊന്നാൽ സാഹിത്യകാരിയായായ എനിക്കെന്ത്? എന്ന ഭാവം മീരയുടെ വാക്കുകളിലേ ക്രൂരതായി മുഴച്ച് നില്ക്കുന്നു. നാട്ടിൽ കൂട്ടകൊല നടന്നാൽ മിറക്കെന്ത് ചേതം എന്നാണ്‌ അവരുടെ ഭാവത്തിൽ. നമുക്ക് വായനക്കാരേ കിട്ടണം. പണം വേണം. അവാർഡ് വേണം. സർക്കാർ തിട്ടൂരങ്ങൾ വേണം. മന്ത്രി സൗഹൃദങ്ങൾ വേണം. അതിന്‌ ഭരിക്കുന്നവരേയും ഭരിക്കുന്ന കക്ഷിയേയും ഒന്നും വെറുപ്പിക്കരുത്. മീര ഇതൊക്കെ ഇങ്ങിനെ തന്നെ എഴുതണം. മീരക്ക് അടുത്ത അവാർഡ് ലഭിക്കും. ഭരണക്കാരേ വെറുപ്പിക്കരുത്.

Loading...