പുരാവസ്തു തട്ടിപ്പ് കേസ്, ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി കെ. സുധാകരന്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. കേസിലെ പരാതിക്കാരനായ തൃശ്ശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക്‌ വിളിപ്പിച്ചിട്ടുണ്ട്. കേസിൽ സുധാകരനോട് നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം ഇപ്പോൾ ഹാജരായത്.

അറസ്റ്റ് വേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ജാമ്യമനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്. 50000 രൂപയും രണ്ട് പേരുടെ ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥകൾ. എന്നാൽ താൻ അറസ്റ്റിനെ പേടിക്കുന്നില്ലെന്നാണ് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഏറെ കടമ്പകൾ കടന്ന് വന്ന വ്യക്തിയാണ്. ഇവയെല്ലാം രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. ആരിൽ നിന്നും ഒരു പെെസ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

Loading...

അതേസമയം അറസ്റ്റ് ഉണ്ടായാൽ ജാമ്യം ലഭിക്കുന്നതിനായുള്ള എല്ലാ പരിരക്ഷയും ഒരുക്കിയ ശേഷമാണു അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്. മോൻസൻ മാവുങ്കൽ പ്രധാന പ്രതിയായ കേസിൽ സുധാകരൻ 10ലക്ഷം രൂപ കൈപ്പറ്റിയതായാണ് പരാതി. മോൻസൻ മാവുങ്കലിന്റെ ജീവനക്കാരൻ തന്നെയാണ് സുഖകരനെതിരെ മൊഴി നൽകിയതും.