എല്‍ഡിഎഫിനായി കെ.വി.തോമസ് ഇറങ്ങിയാല്‍ നടപടിയുറപ്പെന്ന് കെ.സുധാകരന്‍

എല്‍ഡിഎഫിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ.വി.തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകും. ഈ തെരഞ്ഞടുപ്പിന്റെ മുഖത്ത് കെ.വി.തോമസ് ഒരു വിഷയമല്ല. ഒരു ചര്‍ച്ചാ വിഷയവുമല്ല ശ്രദ്ധാകേന്ദ്രവുമല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

നല്ല പരിചയ സമ്പന്നരാണ് അച്ചടക്ക സമിതിയിലുള്ളത്. എന്ത് വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. നമുക്ക് അതിനകത്ത് ഇടപെടാനുള്ള അവകാശമില്ല. ആകെ പറയാന്‍ കഴിയുക ഇവിടെ അച്ചടക്കം നടന്നിരിക്കുന്നുവെന്ന കാര്യം മാത്രമാണ്. ബാക്കി അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നാണ്.

Loading...

ഞങ്ങള്‍ പൂര്‍ണ വിശ്വാസം ഹൈക്കമാന്‍ഡില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ചത് യുക്തിസഹജമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.