തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വം എന്ന രീതിയിൽ പ്രചരിക്കുന്ന മാധ്യമ വാർത്തയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.വാർത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്.ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയിൽ വന്നിട്ടില്ലെന്നും എന്നിട്ടും അത്തരത്തിൽ ഒരു വാർത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നുമാണ് കെ.സുധാകരൻ അറിയിച്ചത്.
അതേസമയം കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കെപിസിസി പ്രസിഡൻറ് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
Loading...