പ്രവർത്തകർ ആർത്തുവിളിച്ചു..കെ.സുധാകരൻ വരൂ..കോൺഗ്രസിനേ രക്ഷിക്കൂ, ലൈവ് വീഡിയോ

പിണറായിയേ വെല്ലാൻ കരുത്തൻ, കോടിയേരിയേ..ത്രിമൂർത്തികളായ ജയരാജന്മാരേ..മറികടക്കാൻ..കെ.എസ് വരൂ..എന്ന് പ്രവർത്തകർ. കർമ്മ ന്യൂസ് വെബ് ചാനൽ നടത്തിയ ലൈവ് പരിപാടി ശരിക്കും കോൺഗ്രസ് പ്രവർത്തകരുടെ വികാര വേദിയായി മാറി. ലൈവ് പരിപാടിയിൽ പ്രവർത്തകർ ആർത്ത് വിളിച്ചു..സുധാകരൻ വരൂ..രക്ഷിക്കൂ കോൺഗ്രസിനേ എന്ന് പ്രവർത്തകർ ആർത്തു വിളിച്ചു.

https://www.facebook.com/TheKarmaNews/

തങ്ങള്‍ ചോര നീരാക്കി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചവരാണ്. പക്ഷേ, കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയില്‍ സങ്കടമുണ്ട്…പ്രവര്‍ത്തകര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മുന്‍ പ്രവര്‍ത്തകരും അതോടൊപ്പം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നു.

കോണ്‍ഗ്രസിന് ശക്തമാകുവാന്‍ സാധിക്കുമെന്നും അതിനു നേതൃനിരയില്‍ മാറ്റം വരണമെന്നും ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. കെ. സുധാകരന്‍ തലപ്പത്തുവന്നാല്‍ മാത്രമേ കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന പൊതുവികാരമാണ് ചര്‍ച്ചയില്‍ പ്രകടിപ്പിക്കുന്നത്‌.
ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാവുകയാണെന്നും ഗ്രൂപ്പ് മേലാളന്‍മാര്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്ന ആശങ്കയും പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നു.

https://www.facebook.com/TheKarmaNews/

കെ.എസി(കെ.സുധാകരന്‍)ലൂടെ മാത്രമേ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കൂവെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതികരിക്കുന്നു. രാഷ്ട്രീയ നിരീഷകന്‍ റോയ് മാത്യു, അഡ്വ. ജി. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്ത ‘കോണ്‍ഗ്രസ് ഇങ്ങനെ മതിയോ’ എന്ന ചര്‍ച്ചയുടെ പൂര്‍ണരൂപമിതാ…

https://youtu.be/Bm9BZahNcT4