തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമാണ്. ഹൈക്കമാന്റിലടക്കം രൂക്ഷമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഏറ്റുവാങ്ങേണ്ടി വന്നത് ീ സാഹചര്യത്തിലാണ് അടിമുടി നേതൃത്വത്തിലടക്കം മാറ്റം കൊണ്ടുവരാനുള്ള നീക്കം കോണ്ഗ്രസിന്രെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അണിയറയില്‍ തകൃതിയായ മാറ്റങ്ങളാണ് നടക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കാന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഇനി വടക്കു നിന്നും കരുത്തനായ നേതാവ് . കെ.സുധാകരന് എം.പിക്ക് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് കെ സുധാകരനെ ചുമതല ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം.അതേസമയം താല്‍ക്കാലികമെങ്കില്‍ ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ് കെ.സുധാകരന്. പദവി സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അധ്യക്ഷനാകാന്‍ താല്പര്യമുണ്ടെന്നും സുധാകരന് പറഞ്ഞു. ദേശീയ നേതാക്കളുമായി സംസാരിച്ചെന്നും സുധാകരന് വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ അദ്ദേഹത്തെ നഷ്ടപ്പെടുത്തില്ലെന്ന് സുധാകരന് വ്യക്തമാക്കി.