കെ.സുധാകരൻ കെപിസിസി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും

നേതൃമാറ്റം തുടരുന്ന കോൺഗ്രസിൽ പുതിയ കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും. 11 മണിയോടെയാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക. ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ സുധാകരൻ ഹാരാർപ്പണം അർപ്പിക്കു൦. പാളയം രക്തസാക്ഷി മണ്ഡപത്തിലും അദ്ദേഹം ഹാരാർപ്പണം നടത്തും.

അതേത്തുടർന്ന് പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ എത്തുന്ന സുധാകരന് സേവാദൾ വോളന്‍റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പാതക ഉയർത്തും. സുധാകരൻ സ്ഥാനമേറ്റെടുത്തതിന് ശേഷം സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗം നടത്തും. അധികാരമേറ്റ കെ സുധാകരനും തന്റെ ആമുഖ പ്രസംഗം നടത്തും.

Loading...