രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെ പ്രതീകമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: അയോദ്ധ്യയിലെ രാമജന്മ ഭൂമിയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെ പ്രതീകം ആയി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്ത് മതസൗഹാര്‍ദ്ദവും ശാന്തിയും സമാധാനവും സൃഷ്ടിക്കാന്‍ ക്ഷേത്രത്തിന് സാധിക്കും.ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വത്വമാണ് ശ്രീരാമന്‍. പ്രധാനമന്ത്രി അയോദ്ധ്യയില്‍ ക്ഷേത്രശിലാസ്ഥാപനം നിര്‍വഹിച്ചപ്പോള്‍ അത് ദേശീയോത്സവമായി മാറിയത് രാമനോട് ഭാരതീയര്‍ക്കുള്ള ആത്മബന്ധത്തിന്റെ തെളിവാണ്.

കേരളത്തില്‍ നിന്നു ആയിരക്കണക്കിന് കര്‍സേവകരാണ് രാമജന്മഭൂമിയുടെ മോചനത്തിനായി അയോദ്ധ്യയിലേക്ക് പോയത്. കേരളം രാമക്ഷേത്ര ശിലാസ്ഥാപനത്തിന് നല്‍കിയ പിന്തുണ ആ കര്‍സേവകരുടെ ആത്മസമര്‍പ്പണത്തിന്റെ വിജയം കൂടിയാണ്. ക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാ മലയാളികള്‍ക്കും ബി.ജെ.പി നന്ദി പറയുകയാണ്.- കെ സുരേന്ദ്രന്‍ പറഞ്ഞു.

Loading...