കേന്ദ്രം ഉപചാരപൂർവമായി അയച്ച കത്ത് പൊക്കിപിടിക്കുന്നത് മതിഭ്രമവും അല്പത്തരവും വങ്കത്തരവുമാണ്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാറിനുണ്ടായത് കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ടെസ്റ്റ് സംബന്ധിച്ച സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയുള്ള കേന്ദ്രത്തിന്റെ ആദ്യ കത്ത് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. ഇതു മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ നടത്തുന്നത് നിലവാരമില്ലാത്ത പിആർ വർക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതിന്റെ ജാള്യത മറക്കാനാണ് വി.മുരളീധരന് നേർക്കുള്ള മന്ത്രിമാരുടെ ആക്രോശം.

തലയിൽ ആൾതാമസമുള്ള ആരെയെങ്കിലും മുഖ്യമന്ത്രി ഉപദേശകരായി വയ്ക്കണം. കേന്ദ്രം ഉപചാരപൂർവമായി അയച്ച കത്ത് പൊക്കിപിടിക്കുന്നത് മതിഭ്രമവും അല്പത്തരവും വങ്കത്തരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രചാരവേല അവസാനിപ്പിക്കാൻ സർക്കാർ തയാറാകണം. പ്രവാസികളുടെ മടങ്ങിവരവ് തടയാനുള്ള സംസ്ഥാന സർക്കാരിന്റെ കുത്തിത്തിരിപ്പ് കേന്ദ്രം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

അതേസമയം കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്നും കണ്‍ഗ്രാജുലേഷന്‍സ്, കോപ്ലിമെന്റ് എന്നീ വാക്കുകളെപ്പറ്റി അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതികരിച്ചിരുന്നു.കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വി മുരളീധരന്‍ പറഞ്ഞിരുന്നു. കേന്ദ്രം അയച്ച കത്തിലെ കോപ്ലിമെന്റ് എന്ന വാക്ക് അഭിനന്ദനമല്ല. അപ്രായോഗിക സമീപനം മാറ്റിയതിലെ അഭിനന്ദനം ആണ് കേന്ദ്രം അറിയിച്ചതെന്നും വി.മുരളീധരന്‍ രാവിലെ പ്രതികരിച്ചിരുന്നു.