പിണറായി രാജിവച്ച്‌ മൂന്ന് മാസത്തേക്ക് ആ കസേര തന്നെ എല്‍പ്പിക്കുന്നതാണ് നല്ലെതെന്ന് സുരേന്ദ്രന്‍

ആലപ്പുഴ: പിണറായി സര്‍ക്കാരിനെ പരിഹാസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രം​ഗത്ത്. തോമസ് ഐസക്കിന്റെ എല്ലാ വകുപ്പുകളിലും അഴിമതിയാണ്. ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം. ട്രഷറിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് ഐസക്ക് ചെയ്തതെന്നു സുരേന്ദ്രന്‍ പറഞ്ഞു.

വിജിലന്‍സിലും ബിജെപിക്കാരാണെന്നാണ് പറയുന്നതെങ്കില്‍ പിണറായി രാജിവച്ച്‌ മൂന്ന് മാസത്തേക്ക് ആ കസേര തന്നെ എല്‍പ്പിക്കുന്നതാണ് നല്ലെതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയഡ് ബിജെപിയെ സഹായിക്കനാണെന്ന അരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.കേന്ദ്രഏജന്‍സികള്‍ക്ക് വിവരം നല്‍കുന്നത് ഐസക്കാണ് എന്ന് മുഖ്യമന്ത്രി കരുതുന്നു. അതുപോലെ വിജിലന്‍സിനെ ഉപയോഗിച്ച്‌ തന്നെ കുടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായും ഐസക്കും കരുതുന്നു.

Loading...

കിഫ്ബിയുമായി ബന്ധപ്പെട്ട് എല്ലാറ്റിലും അഴിമതിയാണ്. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസകിനെ വേട്ടയാടുന്നത്. അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.കള്ളിവെളിച്ചത്തായപ്പോള്‍ പരസ്പരം ഇരുവരും പാരവെക്കുകയാണ്. താന്‍ വാ പോയ കത്തിയാണെന്ന ഐസക്കിന്റെ പ്രതികരണത്തിന് അഴിമതിക്കാരനായ മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.