സ്വര്‍ണക്കടത്തില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല;കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്തില്‍ ഇപ്പോള് മുഖ്യമന്ത്രിയുടെ മുഖ്ം വികൃമായിരിക്കുകയാണെന്നും ആകാശത്ത് നിന്നും ഓണ്‍ലൈന്‍ പ്രചരണം നടത്തേണ്ട ഗതികേട് ആണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്നും കെ. സുരേന്ദ്രന്‍ ആഞ്ഞടിച്ചു. തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്നെ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങണമെന്നോ ഒരു എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയും ആഗ്രഹിക്കുന്നില്ലെന്നുെ കൊറോണയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ മാനണ്ഡങ്ങള്‍ പാലിച്ച് പ്രചരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതാണ്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.റേഷനരിയുടെ കാര്യത്തില്‍ ഒരു ക്രഡിറ്റും സംസ്ഥാനത്തിനില്ല. ഒന്‍പത് മാസമായി സൗജന്യ അരി കേന്ദ്രം കൊടുക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഒരു കിലോ അരിക്ക് 25 രൂപ വെച്ച് കേന്ദ്രമാണ് നല്‍കുന്നത്. സി.പി.എമ്മുകാര്‍ ഓണ്‍ലൈന്‍ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ. സുരേന്ദ്രന്‍.

Loading...