പിണറായി വിജയന്‍ ദുരഭിമാനം വെടിയണം, വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച് പന്താടരുത്, കേന്ദ്ര നിര്‍ദ്ദേശം പാലിക്കണം; കെ സുരേന്ദ്രന്‍

എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലാതെ ഈ മാസം തന്നെ നടക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ഈ മാസം 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കണമെന്നും പിണറായി വിജയന്‍ ദുരഭിമാനം വെടിയണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ കുറിപ്പ് വായിക്കാം:

Loading...

എസ്. എസ്. എല്‍. സി, പ്‌ളസ് ടു പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധിക്കാരപരവും ആപല്‍ക്കരവും. കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികള്‍ എങ്ങനെ സ്‌ക്കൂളുകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകള്‍ ഹോം ക്വോറന്റൈനില്‍ ഇരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അത്തരം വീടുകളില്‍ നിന്നു പോലും കുട്ടികള്‍ പരീക്ഷയ്‌ക്കെത്തും. സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങളൊരുക്കിയും പരീക്ഷ നടത്താന്‍ ഒട്ടേറെ പരിമിതികളുണ്ട്. പിണറായി വിജയന്‍ ദുരഭിമാനം വെടിയണം. വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച് പന്താടരുത്. ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശം പാലിക്കണം.

എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും. കൊവിഡ് വ്യാപനം…

Opublikowany przez K Surendrana Poniedziałek, 18 maja 2020