സുരേന്ദ്രൻ തടങ്കലിൽ…. റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സെപഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു

കൊട്ടാരക്കര: റിമാന്‍ഡില്‍ അയച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കൊട്ടാരക്കര സെപഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു. സുരേന്ദ്രനെ പ്രവര്‍ത്തകര്‍ നാമജപത്തോടെയാണ് സ്വീകരിച്ചത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, നേതാക്കളായ അഡ്വ.വയയ്ക്കല്‍ സോമന്‍, കെ.ആര്‍ രാധാകൃഷ്ണന്‍, കെ.വി.സന്തോഷ്, എന്നിവരുടെ നേത്രത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തിചേര്‍ന്നത്.

Loading...

രാവിലെ 10 മുതല്‍ ഒന്നരമണിക്കൂറാണ് ബിജെപി ദേശീയപാതകള്‍ ഉപരോധിക്കുന്നത്. പ്രധാനഹൈവേകളില്‍ ഇവര്‍ വാഹനം തടയുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 7.30ഓടെ അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കം മൂന്നുപേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 6.45ഓടെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നില്‍ ഹാജരാക്കി. അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്.

ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ പുലര്‍ച്ചെ 3.30ഓടെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. ഔദ്യോഗിക കൃത്യ നിര്‍വ്വണം തടസപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയായിരുന്നു അറസ്റ്റ്.