പണം നൽകുന്നതൊന്നും സികെ ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോ; സുരേന്ദ്രൻ്റെ പുതിയ ശബ്ദരേഖ പുറത്ത്

സി.കെ ജാനുവിന് പണം നൽകിയ വിവാദം കത്തി നിൽക്കുമ്പോൾ സുരേന്ദ്രനെ കൂടുതൽ പ്രതിരോധത്തിലാകുന്ന ശബ്ദരേഖ പുറത്ത്. കെ സുരേന്ദ്രൻ സി കെ ജാനുവിന് പണം കൈമാറുന്നതിന് മുൻപ് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായത്.പണം കൈമാറുന്ന കാര്യം പി കെ കൃഷ്ണദാസ് അറിയരുത് എന്നാണ് കെ സുരേന്ദ്രൻ ജെ ആർ പി ട്രഷറർ പ്രസീതയോട് ആവശ്യപ്പെടുന്നത്.

പണവും ബാഗിലാക്കി നടക്കുയാണെന്ന് സുരേന്ദ്രൻ പറയുന്നതും വ്യക്തമാണ്.പണം കൈമാറുന്ന കാര്യം പി കെ കൃഷ്ണദാസ് അറിയരുത് എന്ന് സുരേന്ദ്രൻ നിർദേശിച്ചിരുന്നതായി പ്രസീത അഴിക്കോട് മാധ്യമങ്ങളോട് വെളിപ്പെടുത്തി.ബി ജെ പി യിലെ ഗ്രൂപ്പിസം വ്യക്തമാകുന്ന ഫോൺ സംഭാഷണം സുരേന്ദ്രന് എതിരായ പി കെ കൃഷ്ണദാസ് വിഭാഗത്തിന്റെ ആയുധമായി മാറും.

Loading...