കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ മരണം;പ്രവാസി മലയാളിക്കെതിരെ സൈബര്‍ ആക്രമണത്തിന് കേസ്

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സൈബര്‍ ആക്രമണ പരാതിയില്‍ പൊലീസ് കേസെടുത്തു. കെ സുരേന്ദ്രന്റെ മരണം രാഷ്ട്രീയമായി വിവാദമായ സാഹചര്യത്തിലാണ് നടപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.കെ.സുരേന്ദ്രന്റെ മരണത്തിന് പിന്നില്‍ സൈബര്‍ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയാണ് പരാതി നല്‍കിയത്.

അതേസമയം തന്നെ കെപിസിസി അംഗം കെ.പ്രമോദും പരസ്യപ്രതികരണം നടത്തിയിരുന്നു. അടുത്ത മേയര്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് കണ്ടു വച്ച സുരേന്ദ്രന്റെ മരണം പാര്‍ട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്നായിരുന്നു പ്രമോദിന്റെ ആരോപണം. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെ കൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചിരുന്നുവെന്നും ഇത് മേയര്‍ കസേര നോട്ടമിട്ടിരിക്കുന്ന പി കെ രാഗേഷാണെന്നുമായിരുന്നു കോണ്‍ഗ്രസിനകത്ത് തന്നെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച പി കെ രാഗേഷ് പക്ഷെ, കെ സുധാകരന്‍ സൈബര്‍ ഗുണ്ടയെന്ന് വിശേഷിപ്പിച്ച ദീവേഷിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Loading...

അതേസമയം സുരേന്ദ്രനെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ തനിക്ക് പങ്കില്ലെന്നും മേയര്‍ സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രനെ തീരുമാച്ചിരുന്നതായി അറിയില്ലെന്നുമാണ് പി കെ രാഗേഷ് പ്രതികരിച്ചിരിക്കുന്നത്. അതേസമയം തന്നെന്നാണ് സതീശന്‍ പാച്ചേനി നേരത്തെ തന്നെ വ്യക്തമാക്കിയത്. കെ സുരേന്ദ്രന് നേരെ സൈബര്‍ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇത് അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്നും ഇക്കാര്യങ്ങളെല്ലാം കെപിസിസി അംഗം കെ പ്രമോദ് പാര്‍ട്ടിയോട് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.