Kerala News

കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് എംപിമാരുണ്ടാകും, ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല: പ്രവചനവുമായി കെ.സുരേന്ദ്രന്‍

വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ മുന്നണികള്‍ കൂട്ടിയും കുറച്ചും തങ്ങളുടെ സാധ്യത വിലയിരുത്തുകയാണ്. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ തന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും ഇടതുപക്ഷം രണ്ടക്കം കടക്കില്ലെന്നുമാണ് സുരേന്ദ്രന്റെ വിലയിരുത്തല്‍.

“Lucifer”

ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ തന്റെ കണക്കു കൂട്ടലുകള്‍ എണ്ണി പറയുന്നത്. ഏഴ് പോയിന്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷവും ബിജെപി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്നും സുരേന്ദ്രന്‍ പറയുന്നു.

വീണ്ടും അധികാരത്തിലേറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതുപോലെ തന്നെ കേരളത്തില്‍ ബിജെപിക്ക് എംപിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ച് കെ. സുരേന്ദ്രന്‍, തിരുവനന്തപുരത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ പ്രതീക്ഷ.

കെ. സുരേന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും.
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.
3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍. ഡി. എയില്‍ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.

5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.
7) കേരളത്തില്‍ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും.

Related posts

തർക്കം മൂത്ത് മകളെക്കൊണ്ട് അലങ്കാരമത്സ്യങ്ങൾ നിർബന്ധിച്ച് തീറ്റിച്ചു

subeditor

മോഡലിനെ വച്ച് പെണ്‍വാണിഭം നടത്തിയ 74 കാരനായ ഡോക്ടര്‍ അറസ്റ്റില്‍

main desk

കോവളം എംഎൽഎ എം.വിൻസന്റിന് ജാമ്യമില്ല

ഇടുക്കി ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ് ;സെക്കൻഡിൽ 800 ക്യുമെക്സ് വെള്ളം പുറത്തേക്ക്

വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദനം: കെ.എം മാണിക്കെതിരെ വിജിലന്‍സ്

subeditor

കണിമംഗലത്ത് നാട്ടുകാര്‍ക്കിനി പാലെത്തിക്കുക തൃശൂര്‍ മേയര്‍; മേയറായി പാല്‍ക്കാരി

subeditor10

സംസ്ഥാനത്ത് ഭക്തരുടെ പ്രതിഷേധം ; അതീവ ജാഗ്രതാ നിർദേശം നൽകി ഇന്റലിജൻസ്

മുസ്ലിം പള്ളികള്‍ അടച്ചുപൂട്ടിയതിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം

subeditor

വീക്ഷണത്തിനെതിരെ വ്യാജ വാർത്ത ചമച്ചത് മുൻ മാർക്കറ്റിങ് സ്റ്റാഫുകൾ, ഉറവിടം കണ്ടെത്തിയ യൂത്ത് കോൺഗ്രസുകാർ കൈത്തരിപ്പ് തീർത്തു, വിവാദത്തിനു പിന്നിൽ പി.ടി. തോമസ്- സുധീരൻ വിഭാഗങ്ങൾതമ്മിലുള്ള പോര്

എലിശല്യം നേരിടേണ്ടി വന്ന യാത്രക്കാരന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം പിഴയിട്ടു

subeditor

തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുകാരിയെ പത്തുമാസത്തിനുശേഷം കണ്ടെത്തി

subeditor

രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടു, വീട്ടമ്മ മരിച്ചു; 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി