ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് ജയിക്കും; കെ.സുരേന്ദ്രന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് നേതാക്കള്‍. ഇത്തവണ മികച്ച ഭൂരിപക്ഷത്തില്‍ തന്നെ മഞ്ചേശ്വരത്ത് നിന്നും ജയിക്കാന്‍ കഴിയുമെന്നാണ് മഞ്ചേശ്വരം ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. മഞ്ചേശ്വരത്ത് റെക്കോര്‍ഡ് പോളിംഗാണ് ഇത്തവണ ഉള്ളത്. ഒപ്പം തന്നെ ബൂത്തുകളിലേക്ക് എത്തിയ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെന്നും ഇത് നല്ല പ്രതീക്ഷയാണ് നല്‍കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിനാണ് ങ്ങളെ തോല്‍പ്പിച്ചത്. ഇതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായിട്ടുണ്ട്. പിന്നെ മോദി സര്‍ക്കാരിനുള്ള പിന്തുണയും സമീപസ്ഥലമായമംഗലാപരുത്ത് ഇക്കാലയളവിലുണ്ടായ വികസനവും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും സുരേന്ദ്രന്‍ പറയുന്നു. മുസ്ലീം ലീഗ് മേഖലകളേക്കാള്‍ കൂടുതല്‍ പോളിംഗ് നടന്നത് ബിജെപി കേന്ദ്രങ്ങളിലാണ്. ചിലയിടത്ത് ക്രോസ്സ് വോട്ടിംഗ് നടന്നെങ്കിലും അതിനെ മറികടക്കാനാവും എന്നാണ് ഗ്രൌണ്ട് റിപ്പോര്‍ട്ട്.

Loading...

നേമം നല്ല ഭൂരിപക്ഷത്തില്‍ ബിജെപിക്ക് ജയിക്കും ഇതോടൊപ്പം തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം ജയിച്ച് ബിജെപി കുതിക്കും. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കാട്ടാക്കട മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കുന്ന സ്ഥിതിയാണുള്ളതെന്നും സുരേന്ദ്രന്‍.തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നു. കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്ന ശക്തിയായി എന്‍ഡിഎ മാറുമെന്നും ഒരു തൂക്കുമന്ത്രിസഭയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സുരേന്ദ്രന്‍.