കെ.​സു​രേ​ന്ദ്ര​ന്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. 
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു കെ.സുരേന്ദ്രന്‍.  എം.ടി.രമേശിനേയും ശോഭാ സുരേന്ദ്രനേയും സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു.  ഇവരെ മാറ്റിനിര്‍ത്തിയാണ് സുരേന്ദ്രനെ ഇപ്പോള്‍ ദേശീയ നേതൃത്വം പരിഗണിച്ചിരിക്കുന്നത്.എന്നാൽ കേന്ദ്ര നേതൃത്വം നിരവധി തവണ നടത്തിയ സൂഷ്മ പരിശോധനകൾക്ക് ശേഷമാണ്‌ കെ.സുരേന്ദ്രനു നറുക്കു വീണത്.

മുമ്പ് മഞ്ചേശ്വരത്ത് ജയം കപ്പിനും ചുണ്ടിനും ഇടയിൽ നിയമ സഭയിലേക്കുള്ള വിജയം ഇദ്ദേഹത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് മഞ്ചേശ്വരത്ത് ഉപ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇദ്ദേഹം മൽസരിക്കാതിരുന്നതും ചർച്ചയായിരുന്നു. ബിജെപിയുടെ കേരളത്തിലെ ഉറച്ച് കോട്ടയായിരുന്നു തിരുവന്തപുരം ലോക്സഭാ സീറ്റിൽ കെ.സുരേന്ദ്രൻ മൽസരിച്ചിരുന്നു എങ്കിൽ ജയിക്കും എന്ന് പാർട്ടിയിലെ അനേകം പേർക്ക് ഇപ്പോഴും അഭിപ്രായമുണ്ട്. എന്നാൽ ഗവർണ്ണർ പദവി വരെ ഉപേക്ഷിച്ച് ഇതിനായി കുമ്മനം രാജ ശേഖരൻ വരികയായിരുന്നു. പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ നല്ല പ്രകടനം നടത്തി ബി.ജെ.പിപിയുടെ വോട്ടുകൾ ഇരട്ടിയാക്കിയതും ചരിത്രമാണ്‌1970 മാര്‍ച്ച് 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിലാണ് കെ. സുരേന്ദ്രന്റെ ജനനം. സ്‌കൂളില്‍ എ.ബി.വി.പിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂരപ്പന്‍ കോളേജില്‍ രസതന്ത്രത്തില്‍ ബിരുദം നേടി. യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Loading...

കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ചു. യുവമോര്‍ച്ചയില്‍ നിന്ന് ബി.ജെ.പിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലുമെത്തി.

കേരളത്തിലെ ബിജെപി യുവത്വം എന്നും ആവേശത്തോടെയാണ്‌ കെ.,സുരേന്ദ്രീനെ കാണുന്നത്. എത്രാളികളെ മാളത്തിൽ കയറി ആക്രമിക്കാൻ കരുത്തുള്ളയാൾ എന്നും അവർ വിശ്വസിക്കുന്നു. മികച്ച വാഗ്മിയും പ്രാസംഗികനും. എതിരാളികളേ തീപ്പൊരി വാക്കുകളിൽ നിർത്തി പൊരിക്കും. പിണറായി വിജയന്റെ കടുത്ത ശത്രു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഇടതും വലതുമ്മായും നടത്താത്ത ബയോജെപിയിലെ ആദർശ ധീരനും കൂടിയാണിദ്ദേഹം. അഴിമതി ആരോപണവും മറ്റ് കളങ്കവും ഒന്നും വീണിട്ടില്ല. പല നേതാക്കളും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിലും ശബരിമല സമരത്തിലും പിണറായിയുടെ വലയിൽ വീണപ്പോൾ ചങ്കുറപ്പോടെ നിന്ന നേതാവായിരുന്നു കെ,.സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തിൽ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചിരുന്നു സുരേന്ദ്രൻ. ഇത് ഒരു വിഭാഗം വിശ്വാസികളിൽ വലിയ സ്വാധീനമുണ്ടാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. ഭാര്യ ഷീബ, മകന്‍ ഹരികൃഷ്ണന്‍ ബിടെക്ക് ബിരുദധാരിയാണ്. മകള്‍ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു.