‘കസ്റ്റംസിലും കമ്മികളുണ്ട്’, സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവുമായി വീണ്ടും കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കസ്റ്റംസിലും ഇടത് പക്ഷ അനുകൂലികള്‍ ഉണ്ട് അവരാണ് പ്രസ്താവനകള്‍ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്റെ വിമര്‍ശനം. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങളും സുരേന്ദ്രന്‍ പങ്കുവെച്ചു.

‘കസ്റ്റംസിലും കമ്മികളുണ്ട്. അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തില്‍ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്.’- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Loading...