കെ.സുരേന്ദ്രൻ ജയിലിൽ ആയി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

കെ.സുരേന്ദ്രൻ ജയിലിൽ ആയി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചിറ്റാർ പോലീസ് സ്റ്റേഷനിൽ നിന്നും പുലർച്ചെ തന്നെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. രാത്രി തന്നെ സ്റ്റേഷനു മുന്നിൽ വൻ ജനാവലി ഉണ്ടായിരുന്നു., നേരം പുലർന്നു കഴിഞ്ഞാൽ പോലീസ് സ്റ്റേഷൻ അക്രമിക്കും എന്നു ഭീഷണി നിലനിന്നതിനാലും ബി.ജെ.പി സംഘപരിവാർ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിക്കും എന്നതിനാലും പെട്ടെന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. തീർത്തും ഞെട്ടിപ്പിക്കുന്ന വകുപ്പുകൾ ആണ്‌ കെ.സുരേന്ദ്രനെതിരേ ചുമത്തിയത്. നിരോധനാഞ്ജ ലംഘിച്ചു, അനു​‍ായമായി സംഘം ചേർന്ന് കലലപ ഉണ്ടാക്കാൻ ശ്രമിച്ചു, തുടങ്ങിയ വലിയ കുറ്റങ്ങളാണ്‌ ചുമത്തിയത്. ഈ മണ്ഢലകാലം മുഴുവൻ കെ.സുരേന്ദ്രനെ ജയിലിൽ അടച്ചിടാനാണ്‌ പോലീസ് നിക്കം. സുരേന്ദ്രനെതിരായ നടപടി കാട്ടി എല്ലാ ബി.ജെ.പി നേതാക്കളേയും വിറപ്പിച്ച് നിർത്തുകയാണ്‌ സർക്കാർ ഉദ്ദേശിക്കുന്നത്.

കെ.സുരേന്ദ്രൻ താൻ തെറ്റൊന്നും ചെയ്തില്ല എന്നും സർക്കാരിന്റെ പ്രതികാര നടപടി എന്നും സി.പി.എം പക പോക്കലാണ്‌ എന്നും കെ.സുരേന്ദ്രൻ ജയിലിലേക്ക് പോകും വഴി പറഞ്ഞു. എനിക്ക് എന്റെ ഇരുമുടി കെട്ട് ജയിലിൽ കൊണ്ടുപോകാൻ കോടതി അനുവദിക്കുകയും 2 നേരും ജയിലിൽ പൂജ നടത്താനും അനുവദിച്ചതായും കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മജിസ്ട്രേട്ടിന്റെ വീടിനു പുറത്തേക്ക് കൊണ്ടുവന്നപ്പോൾ പുറത്ത് പ്രവർത്തകർ ഇളകി മറിയുകയായിരുന്നു

Loading...