കെ.സുരേന്ദ്രൻ അധികാരം ഏറ്റെടുത്തു, കൃഷ്ണദാസ്, കുമ്മനം, രമേശ്, ശോഭാ സുരേന്ദ്രൻ, എ.എൻ.ആർ ഇവർ വിട്ടുനിന്നു

കേരളത്തിലേ ബി.ജെപിയുടെ സമ്പൂർണ്ണ അധികാരം ഏറ്റെടുത്ത് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്തേ പാർട്ടി ആസ്ഥാനത്ത് എത്തി ചുമതല ഏറ്റെടുത്തു. ഇനി ബിജെപിയിൽ K സുരേന്ദ്രൻ ആയിരിക്കും അവസാനവാക്ക്, ഹർഷാരവത്തോടെ BJP സംസ്ഥാന ഓഫീസിൽ സ്വീകരണം നൽകി. ശനിയാഴ്ച രാവിലെ പാർട്ടി ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങിലാണ് ചുമതല ഏറ്റത്.. ചടങ്ങിനായി തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാൻ നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ്. കെ സുരേന്ദ്രനെ സ്വീകരിക്കാൻ രാവിലെ മുതൽ തന്നെ ബിജെപി പ്രവര്‍ത്തകര്‍ തമ്പാനൂര്‍ റെയിൽവെ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. പ്ലക്കാഡുകളുയര്‍ത്തി പ്രവര്‍ത്തകരുടെ ആവശേത്തിനിടയിലേക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രൻ വന്നിറങ്ങിയത്. റോഡ് ഷോയുടെ അകമ്പടിയോടെയാണ് പുതിയ സംസ്ഥാന പ്രസിഡന്‍റിനെ ബിജെപി ആസ്ഥാനത്ത് എത്തിച്ചത്.. കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്താണ് സ്ഥാനമേറ്റെടുക്കൽ ചടങ്ങ്.

കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, ഒ.രാജഗോപാൽ എംഎൽ, ദേശീയ സെക്രട്ടറി എച്ച് രാജ, മധ്യപ്രദേശ് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പാർട്ടി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം കൃഷ്ണദാസ് പക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിന്നു. എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ , കുമ്മനം രാജശേഖരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തില്ല. കെ സുരേന്ദ്രന്‍റെ പ്രത്യേക താൽപര്യപ്രകാരം പിപി മുകുന്ദൻ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യവും ബിജെപി ആസ്ഥാനത്തുണ്ടെന്നത് ശ്രദ്ധേയമാണ്. പിഎസ് ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായാണ് കെ സുരേന്ദ്രന്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയത്.

Loading...

ബിജെപിയുടെ സമീപകാല സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായ സുരേന്ദ്രന്‍ സ്‌കൂള്‍ പഠനകാലത്ത് എബിവിപിയിലൂടെയാണു രാഷ്ട്രീയരംഗത്തെത്തിയത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ തുടര്‍ന്ന് മുഴുവന്‍ സമയപ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
നേരത്തെ, കുമ്മനം രാജശേഖരനുശേഷം ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ പരിഗണിച്ചിരുന്നു. ആർഎസ്എസിന്റെ എതിർപ്പിനെത്തുടർന്ന് ശ്രീധരൻ പിള്ളയിലേക്ക് അധ്യക്ഷ പദവി എത്തുകയായിരുന്നു. എന്നാൽ ശബരിമല സമരത്തിലെ നേതൃത്വപരമായ പങ്കിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസിന്റെ എതിർപ്പ് കുറഞ്ഞതാണു സുരേന്ദ്രന് ഇപ്പോൾ തുണയായത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുരേന്ദ്രനു 22 ദിവസത്തിനുശേഷമാണു ജാമ്യം ലഭിച്ചത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണു പരാജയപ്പെട്ടത്. ഇതുള്‍പ്പെടെ മഞ്ചേശ്വരത്ത് രണ്ടു തവണയും ലോക്സഭയിലേക്ക് കാസര്‍ഗോഡ് മണ്ഡലത്തില്‍ രണ്ടുതവണയും മത്സരിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാൽപ്പതിനായിരത്തിലേറെ വോട്ട് നേടി.