കെ.സുരേന്ദ്രനെതിരായ വീഡിയോ സി.സി.ടി.വി ദൃശ്യം അല്ല, പല വീഡിയോകൾ, വൈരുദ്ധ്യങ്ങൾ

കെ.സുരേന്ദ്രൻ ഇരുമുടി കെട്ട് താഴെ ഇടുന്ന വീഡിയോ ശരിയും തെറ്റും കീറി മുറിച്ച് പരിശോധിക്കുകയാണ്‌ ഇപ്പോൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും മുഖ്യ ധാരാ മാധ്യമങ്ങളും. ചിറ്റാർ പോലീസ് സ്റ്റേഷനിൽ വയ്ച്ച് കെ.സുരേന്ദ്രൻ ഇരുമുടികെട്ട് താഴെ സ്വയം ഇടുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയും പോലീസ് സ്റ്റേഷനിലേ സി.സി.ടി.വി വീഡിയോ മന്ത്രി കടകം പള്ളി പുറത്തുവിടുകയും ആയിരുന്നു. എന്നാൽ ഈ വീഡിയോക്ക് പുറമേ മറ്റ് ചില വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മന്ത്രി പുറത്തുവിട്ട് വീഡിയോയിൽ കെ.സുരേന്ദ്രൻ ഇരുമുടി കെട്ട് നിലത്ത് ഇടുന്നതോ, ഇരു മുടികെട്ട് നിലത്ത് വീഴുന്നതോ ആയ ദൃശ്യങ്ങൾ ഇല്ലാ എന്ന് പറയാം. തീർത്തും അവ്യക്തമാണ്‌. എന്നാൽ ഇതിനു പുറമേ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. ഈ വീഡിയോ പ്രധാനമായും ബി.ജെ.പി വിരുദ്ധ പേജുകളിൽ വ്യാപകമായി പ്രചരിച്ചു.

Loading...