മകരവിളക്കിന് പോകാന്‍ ഇളവു തേടി സുരേന്ദ്രന്‍: ഈ സീസണില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് കോടതി

കൊച്ചി: മകരവിളക്കിന് ശബരിമല ദര്‍ശനം നടത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. കെട്ട് നിറച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ പോകണമെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം. ശബരിമലയില്‍ നിലവില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുമോയെന്നും കോടതി ചോദ്യമുയര്‍ത്തി.

ഈ സീസണില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. ഏതെങ്കിലും മലയാള മാസം ഒന്നാം തിയതി പോയാല്‍ പോരെയെന്നുമുള്ള ചോദ്യത്തിനാണ് കെട്ട് നിറച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ മറുപടി നല്‍കിയത്.

Top