സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കല്‍… സുരേന്ദ്രന് 60 ലക്ഷം ചെലവഴിക്കേണ്ടി വരുമെന്ന് ബി.ജെ.പി വക്താവ്

തിരുവനന്തപുരം: ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ പത്ര-ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാര്‍. കേസുകളുടെ വിവരങ്ങള്‍ മൂന്നു തവണ പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം.

പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെ 242 കേസുകളാണുള്ളത്. ഇവയുടെ വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാന്‍ 20 ലക്ഷം രൂപ വേണം.

Loading...

മൂന്നു തവണയാകുമ്പോള്‍ 60 ലക്ഷം രൂപ ആവശ്യമുണ്ട്. ഇതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് എം.എസ് കുമാര്‍ പറയുന്നു.