Kerala News Top Stories

സീറ്റ് പോയതിന്റെ മനോവിഷമത്തിൽ കെ.വി തോമസ് സോണിയയുമായി കൂടിക്കാഴ്ച നടത്തി… പകരം മറ്റൊരു സ്ഥാനത്തിനുള്ള ഉറപ്പ് കിട്ടി

ന്യുഡല്‍ഹി: എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അനുനയ നീക്കത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനമോ ആണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.

“Lucifer”

രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കാണണമെന്നും സോണിയ നിര്‍ദ്ദേശിച്ചു.
സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ ഉചിതമായ അംഗീകാരം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെ.വി തോമസ് സ്ഥിരീകരിച്ചു.

സ്ഥാനമാനങ്ങള്‍ ചോദിച്ചിട്ടില്ല. സീറ്റില്ലെന്ന കാര്യം നേരത്തെ അറിയിക്കാത്തതിലുള്ള ദുഃഖം അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും സജീവമായി പ്രചരണരംഗത്തുണ്ടാകും. ഗ്രൂപ്പ് അല്ല പാര്‍ട്ടിയാണ് വലുതെന്ന് എല്ലാവരും മനസിലാക്കണമെന്നും കെ.വി തോമസ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തിയിലായ കെ.വി തോമസുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ കെ.വി തോമസിന് ഉന്നത സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് സൂചന. സഥാനമാനങ്ങള്‍ സംബന്ധിച്ച ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കെ.വി തോമസ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

സിറ്റിംഗ് എം.പിമാര്‍ക്കെല്ലാം സീറ്റുണ്ടെന്ന ധാരണയില്‍ കെ.വി തോമസ് എറണാകുളത്ത് പ്രചരണം തുടങ്ങിയിരുന്നു. അവസാന നിമിഷം വരെ പട്ടികയില്‍ ഉണ്ടായിരുന്നിട്ടും ഡി.സി.സിയുടേയും ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരുടേയും എതിര്‍പ്പാണ് കെ.വി തോമസിന് സീറ്റ് നിഷേധിക്കാനിടയായത്.

Related posts

ന്യൂസിലന്‍റിൽ ഭൂചലനം, തീവ്രത 5.2

subeditor

ഷുഹൈബ് വധം: മുഖ്യന്റെ പോലീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

തൃശൂര്‍ കൊരട്ടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക്

എല്ലാം വി‍ഴുങ്ങുന്ന ചു‍ഴലിക്കാറ്റ് ആന്ധ്രയിലേക്ക്; ഇന്ത്യന്‍ തീരത്തു കനത്ത നാശനഷ്ടമുണ്ടാകുമെന്നു മുന്നറിയിപ്പ്

subeditor

മാർപ്പാപ്പയുടെ വിമാനത്തിനു നേരേ ലേസർ ആക്രമണം.

subeditor

മൂന്നാര്‍ കയ്യേറ്റം: പുനപരിശോധന ഹര്‍ജി തള്ളി

subeditor

ജില്ലാ സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ സ്വാധീനിച്ച് മത്സരഫലം അട്ടിമറിക്കാന്‍ ശ്രമം

subeditor

പ്രധാനമന്ത്രിക്ക് രാമന്റെ അനുഗ്രഹമുള്ളതിനാല്‍ വിലക്കയറ്റം നിയന്ത്രിക്കപ്പെടും: ഉമാ ഭാരതി

subeditor

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പൊലീസ്

നിർഭയ കേസ്; പ്രതികളുടേത് ക്രൂരവും പൈശാചികവും നിഷ്ഠൂരവും മനുഷ്യമനഃസാക്ഷിയെ നടുക്കിയതുമായ നടപടിയെന്നു കോടതി, പ്രതികളുടെ വധശിക്ഷ ശരിവച്ചു

യമനിൽ വ്യോമാക്രമണത്തിൽ 20 ഇന്ത്യക്കാർ കൊലപ്പെട്ടു.മരിച്ചത് 2ബോട്ടുകളിൽ യാത്ര ചെയ്തവർ

subeditor

പരപുരുഷ ബന്ധമുണ്ടെന്ന് സംശയം, ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

subeditor10