കണ്ണൂരിൽ നിന്ന് നാടുകടത്തും: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പോലീസ്

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും. കണ്ണൂര്‍ ഡിഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍ക്ക് ശുപാര്‍ശ നല്‍കി. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്.

Loading...

നേരത്തെ ഡിവൈഎഫ്‌ഐ നേതാക്കളുമായി അര്‍ജുന്‍ ആയങ്കി കൊമ്പുകോര്‍ത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരേ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു