കലാഭവന്‍മണിയുടെ മരണവും നടിയുടെ കേസുംചെന്നെത്തുന്നത് ഒരേ കേന്ദ്രത്തിൽ

Loading...

കൊച്ചി: മലയാള സിനിമയുമായി ബന്ധപ്പെട്ട രണ്ടു പ്രമുഖ കേസുകളുടെ അന്വേഷണം ചെന്നെത്തുന്നത് ഒരേ സ്ഥലത്തെന്ന റിപ്പോര്‍ട്ട്.കലാഭവന്‍മണിയുടെ മരണവും നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണമാണ് ഒരേ കേന്ദ്രബിന്ദുവില്‍ എത്തുന്നത്.
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമെന്ന
നിലയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ബി.ഐ. ശേഖരിക്കുന്നു.

കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര സി.ബി.ഐ. സംഘത്തിനു ചിലതെളിവുകള്‍ കൈമാറിയിരുന്നു.

Loading...

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മണിയുടെ മരണത്തിനു പിന്നിലെവസ്തുതകള്‍ അറിയാമെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് സ്വദേശിനി ബൈജുവിനെ ഫോണില്‍വിളിച്ചിരുന്നു. യുവതിയുടെ ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളാണു ബൈജു കൊട്ടാരക്കരസി.ബി.ഐ. കൊച്ചി ഓഫീസില്‍ എത്തി കൈമാറിയത്.

സി.ബി.ഐയുടെ ഡല്‍ഹി യൂണിറ്റിനൊപ്പം കൊച്ചി യൂണിറ്റും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. നടിയെആക്രമിച്ച കേസില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എം.എല്‍.എ.മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു കറുകച്ചാല്‍ സ്വദേശി റോയ് മാമന്‍ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചിലരുടെ താല്‍പര്യമനുസരിച്ചാണു ദിലീപിനെ അറസ്റ്റ്‌ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. മുഖ്യപ്രതി പള്‍സര്‍ സുനിയ്‌ക്കെതിരേ ദിലീപ് നല്‍കിയ പരാതി പരിഗണിക്കാതെ അറസ്റ്റ് ചെയ്ുകയായിരുന്നുയവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.