വോട്ട് തേടി അരമനയിലും അമ്പലത്തിലുമെത്തും ,കടകംപള്ളി

തിരുവനന്തപുരം: തെരഞ്ഞടുപ്പ് അടുത്തതില്‍ സമുദായ നേതാക്കളെ നേരില്‍ കാണുന്നതിനെ കുറിച്ചും ആരാധാനലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക്  മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇടതുസ്ഥാനാര്‍ത്ഥികള്‍ വോട്ടു തേടി അരമനയിലും അമ്പലത്തിലും പോകുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസങ്ങളെയും ആചാരങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ എവിടയെുണ്ടോ അവിടെയെല്ലാം വോട്ട് തേടി ഞ്ഞങ്ങള്‍ പോകും. അമ്പലത്തില്‍ ജനങ്ങള്‍ ഉണ്ടെങ്കില്‍  അവിടെ പോകും. അരമനയില്‍ ജനങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ പോകും. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കേണ്ടിവരും. എല്ലാവിശ്വാസപ്രമാണങ്ങളോടും താത്പര്യമാണ്. അതുകൊണ്ടാണ് വിശ്വാസസംരക്ഷകരായി ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Loading...

അധികാരമോഹം ലക്ഷ്യമിട്ടാണ് ഗവര്‍ണര്‍ പദവി രാജിവെച്ചത്. സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് നല്‍കുന്ന പദവിയാണ് ഗവര്‍ണര്‍ പദവി. എന്നാല്‍ മറ്റൊരു പദവിയും കിട്ടാതെ വന്നപ്പോള്‍ ചോദിച്ചപ്പോള്‍ വാങ്ങിയതാണ് ഗവര്‍ണര്‍ പദവിയെന്ന് ഞാന്‍ വിചാരിച്ചാല്‍ തന്നെ തെറ്റുപറയാന്‍ ഒക്കുമോയെന്നും കടകംപള്ളി പറഞ്ഞു.