കാനനപാതയിൽ തീർത്ഥാടകർക്ക് കടന്നൽ കുത്തേറ്റ സംഭവം ; കേസെടുത്ത് ഹൈക്കോടതി

പത്തനംതിട്ട : അയ്യപ്പഭക്തർക്ക് ശബരിമല കാനനപാതയിൽ കടന്നൽ കുത്തേറ്റ സംഭവത്തിൽ ഹൈക്കോടതി
സ്വമേധയ കേസെടുത്തു. വിഷയത്തിൽ പത്തനതിട്ട ജില്ല കളക്ടറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. ദേവസ്വം ബെഞ്ചാണ് റിപ്പോർട്ടിന് ഉത്തരവിട്ടത്.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പൻ പാതയിലാണ് കടന്നൽ കൂടിളകി ആക്രമണം ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കടന്നലുകളുടെ ആക്രമണത്തിൽ 17 അയപ്പ ഭക്തന്മാർക്ക് കുത്തേറ്റിരുന്നു. പരിക്കേറ്റ തീർത്ഥാടകർ ചികിത്സയിലാണ്.

Loading...

ഇതിൽ നാല് പേർക്ക് സാരമായി പരിക്കുണ്ട്. കടന്നൽ ആക്രമണത്തെ തുടർന്ന് ഇതുവഴി വഴി തീർത്ഥാടകരെ കടത്തി വിടുന്നത് നിർത്തി വെച്ചിരിക്കുകയാണ്. പൈങ്കുനി ഉത്രം ഉത്സവത്തിനായി ശബരിമല നട തുറന്നപ്പോഴാണ് കാനനപാതയിലൂടെ വീണ്ടും ഭക്തർ എത്തിത്തുടങ്ങിയത്.