തിരുവനന്തപുരം: കഠിനകുളം ബലാത്സംഗക്കേസിലെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. യുവതി ബലാത്സംഗത്തിനിരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ വൈകീട്ട് യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് രേഖപ്പെടുത്തിയിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ഭര്‍ത്താവടക്കം ഏഴു പേരാണ് പ്രതികള്‍. ഒരു പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഇപ്പോഴും തുടരുകയാണ്. കേസില്‍ യുവതിയെ വിജനമായ സ്ഥലത്ത് വെച്ച് പീഡനത്തിനിരയാക്കി സംഭവത്തില്‍ നൗഫലിനെയാണ് ഇനി പിടികൂടാനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും കഠിനകുളം സ്വദേശികളായ മന്‍സൂര്‍(45), അക്ബര്‍ഷാ(23), അര്‍ഷാദ്(33), രാജന്‍(50) മനോജ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം പ്രതികളെ കുടുക്കിയിരിക്കുകയാണ് കുട്ടിയുടെ മൊഴി. അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതുമെല്ലാം അഞ്ച് വയസുകാരന്‍ മകന്‍ പറഞ്ഞു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും മൊഴിയുണ്ട്.
അവിടെ വെച്ച് അച്ഛന്റെ സുഹൃത്തുക്കള്‍ അമ്മയെ ഉപദ്രവിച്ചു. ഇത് കണ്ട് കരഞ്ഞ തന്നെ ഒരാള്‍ തള്ളിയിടുകയും കയ്യിലും മുഖത്തും അടിച്ചെന്നും കുട്ടി മൊഴി നല്‍കി. ഭര്‍ത്താവ് അമിതമായി മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കാറുണ്ടെന്ന യുവതിയുെട മൊഴിയും കേസില്‍ നിര്‍ണായകമായേക്കും. ഭര്‍ത്താവ് ആസൂത്രിതമായി യുവതിയെ പീഡനത്തിന് വിട്ടുകൊടുത്തതാണെന്ന് നിഗമനം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു.
You May Like