ബംഗ്ലാദേശികളെ ഭക്ഷണരീതി കണ്ട് തിരിച്ചറിയാം; ബി.ജെ.പി നേതാവ്

ഭക്ഷണരീതി നോക്കി വ്യക്തികളുടെ രാജ്യം ഏതാണെന്നു കണ്ടുപിടിക്കാമെന്ന വിചിത്ര വാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ . ബംഗ്ലാദേശില്‍ നിന്നെത്തിയ തൊഴിലാളികളെ അവരുടെ ഭക്ഷണ ശീലം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വിജയ് വര്‍ഗീയ പറഞ്ഞു . ബംഗ്ലാദേശികളുടെ വിചിത്രമായ ഭക്ഷണ ശീലം ശ്രദ്ധയില്‍പ്പെട്ടതോടെ അവരുടെ പൗരത്വത്തില്‍ സംശയം തോന്നിയിരുന്നതായും ബിജെപി നേതാവ് വ്യക്തമാക്കി.

വീട്ടില്‍ പുതിയ മുറിയുടെ നിര്‍മാണത്തിന് എത്തിയ ജോലിക്കാരില്‍ ചിലര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഭക്ഷണം കഴിക്കുന്നു.അവര്‍ അവല്‍ ഭക്ഷണമാണ് കഴിച്ചിരുന്നത്.

Loading...

സംശയം തോന്നി സൂപ്പര്‍വൈസറോടും നിര്‍മാണ കരാറുകാരനോടും സംസാരിച്ചപ്പോഴാണ് ആ തൊഴിലാളികള്‍ ബംഗ്ലദേശില്‍നിന്നുള്ളവരാണ് എന്നു മനസിലായത്. ഇക്കാര്യം മനസ്സിലായെന്നു തിരിച്ചറിഞ്ഞതോടെ രണ്ടു ദിവസത്തിനുശേഷം ജോലിക്കു വരാതായെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാനാണ് ഇക്കാര്യം പരാമര്‍ശിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ലദേശി ഭീകരര്‍ തന്നെ നിരീക്ഷിക്കുകയാണ്. സിഎഎ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് പുറത്തുനിന്നുള്ള തീവ്രവാദികള്‍ രാജ്യത്തിനകത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെയും ബിജെപി നേതാവ് ശക്തമായി വിമര്‍ശിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ലാദേശി തീവ്രവാദികള്‍ തന്നെ നോട്ടമിട്ടിട്ടുണ്ട്. അതിനാല്‍ തനിക്കൊപ്പം എപ്പോഴും ആറ് ആയുധധാരികളുടെ സുരക്ഷയുണ്ടെന്നും അദ്ദേഹം വ്യക്താക്കി.

ചിലര്‍ പറഞ്ഞുപരത്തുന്ന കിംവദന്തികളില്‍ തെറ്റിദ്ധരിക്കരുത്. രാജ്യ താല്‍പര്യത്തിനുള്ളതാണ് കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമം. യഥാര്‍ഥ അഭയാര്‍ഥികളെ തിരിച്ചറിഞ്ഞ് അഭയം നല്‍കാനും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനും പൗരത്വ നിയമത്താല്‍ സാധിക്കുമെന്നും വിജയ്വര്‍ഗീയ വ്യക്തമാക്കി.

കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ലാദേശി ഭീകരരുടെ നോട്ടപ്പുള്ളിയാണ് താന്‍. അതുകൊണ്ട് പുറത്തുപോകുമ്ബോഴെല്ലാം സായുധരായ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തനിക്കു ചുറ്റുമുണ്ടാകും. ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? പുറമേ നിന്നുള്ളവര്‍ ഇത്രമാത്രം ഭീകരത പരത്തുമോ? അദ്ദേഹം ചോദിക്കുന്നു.

അപവാദങ്ങള്‍ കേട്ട് ആശങ്കപ്പെടേണ്ടതില്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ താല്‍പര്യത്തിനു വേണ്ടിയാണ്. യഥാര്‍ത്ഥ അഭയാര്‍ത്ഥികള്‍ക്ക് ഈ നിയമം അഭയം നല്‍കും. അതേസമയംതന്നെ രാജ്യസുരക്ഷയ്ക്ക് ഭീകണിയായ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.