കാജലിന്റെ മാറിടത്തില്‍ തൊടുന്ന രംഗം, ക്വീനിന്റെ തമിഴ് പതിപ്പിന് 25 കട്ടുകള്‍

ബോളിവുഡ് ഹിറ്റ് ചിത്രം ക്വീന്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. തമിഴില്‍ കാജല്‍ അഗര്‍വാള്‍ ആണ് കങ്കണയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ വിവാദമായിരുന്നു. കാജലിന്റെ കഥാപാത്രത്തിന്റെ മാറിടത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് വിമര്‍ശനത്തിനിരയായത്.

ഇപ്പോള്‍, ചിത്രത്തിലെ വിവാദരംഗമുള്‍പ്പെടെ 25 രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കത്രിക വെച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ഇതേത്തുടര്‍ന്ന് റിവൈസിംഗ് കമ്മിറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.

Loading...

ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് കാജല്‍. ”ഞങ്ങളുടെ ആത്മാര്‍ഥ പരിശ്രമമാണ് ക്വീന്‍ എന്ന ചിത്രത്തിന്റെ നാല് ഭാഷകളിലേക്കുള്ള റീമേക്ക്. എന്തിനാണ് അവര്‍ ഇത്രയധികം കട്ടുകള്‍ ആവശ്യപ്പെട്ടത് എന്നറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്നറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. നിര്‍മാതാക്കള്‍ ഈ രംഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കട്ടുകള്‍ ഇല്ലാതെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ”- കാജല്‍ വ്യക്തമാക്കി.

ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള രംഗം അതേപടി പകര്‍ത്തിയതാണെന്നും ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിളില്‍ ഉണ്ടായിരിക്കുന്നതെന്നുമായിരുന്നു സംവിധായകന്‍ രമേശ് അരവിന്ദിന്റെ വിശദീകരണം.