തലനാരിഴയ്ക്കാണ് താന്‍ രക്ഷപെട്ടതും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും;ലൊക്കേഷനിലെ അപകടത്തെക്കുറിച്ച് കാജല്‍

കമല്‍ഹാസന്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷനിലുണ്ടായ അപകട്തതിന്റെ ഞെട്ടലില്‍ നിന്നും സിനിമാ ലോകം മുക്തമായിട്ടില്ല. രണ്ട് പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത് സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹസംവിധായകനായ ചന്ദ്രന്‍(60) എന്നിവരായിരുന്നു മരിച്ചത്. അപകടത്തെക്കുറിച്ചാണ് ഇപ്പോള്‍ കാജല്‍ അഗര്‍വാള്‍ പ്രതികരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ടു വന്ന നഷ്ടം അതുണ്ടാക്കിയ ഹൃദയവേദന ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിനു സ്‌നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നുവെന്ന് നടി കാജൽ അഗർവാൾ

സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും.’ കാജല്‍ ട്വീറ്റ് ചെയ്തു.അപകടത്തില്‍ പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. കമല്‍-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ചെറിയ ഇടവേളയ്ക്ക് ശേഷം ചിത്രീകരണം തുടങ്ങിയതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ചിത്രത്തില്‍ കാജല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Loading...

മന്‍ചാങ് (37), വാസു (35), റംസാന്‍ (43), അരുണ്‍ പ്രശാന്ത് (24), കുമാര്‍ (52), കലൈചിത്ര, ഗുണബാലന്‍, തിരുനാവക്കരശു (45), മുരുഗദോസ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ സവിത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ ശങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു.പത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തേണ്ട സമയത്താണ് ക്രെയിന്‍ തകര്‍ന്നു വീണത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ മരണപ്പെടുകയായിരുന്നു. 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകള്‍ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്. നസാറത്‌പേട്ട് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി കമല്‍ഹാസന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ‘മൂന്ന് സഹപ്രവര്‍ത്തകരെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. തന്റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതിനും ഏറെയാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും ആ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നുമാണ്’ കമല്‍ഹാസന്‍ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.1996 ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ തുടര്‍ഭാഗമാണ് ഇന്ത്യന്‍ 2. ഇതിന്റെ ഭാഗമായാണ് ചിത്രീകരണം.