കിടപ്പറയിലെ ഭര്‍ത്താവിന്റെ സംസാരം പോലും സഹിക്കാനാവുന്നില്ല, മറ്റൊരു ബന്ധം തേടി, വൈറല്‍ കുറിപ്പ്

തന്റെ മുന്നില്‍ എത്തുന്ന സങ്കീര്‍ണമായ കേസുകള്‍ സൈക്കോളജിസ്റ്റ് കല മോഹന്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഒരു സ്ത്രീ നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ചാണ് കല മോഹന്റെ പുതിയ കുറിപ്പ്. ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം ആസ്വദിക്കാനാകാത്ത സ്ത്രീകളുടെ അവസ്ഥയെ കുറിച്ചാണ് കലയുടെ കുറിപ്പ്.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്;

Loading...

Vaginismus എന്നൊരു അവസ്ഥ ഉണ്ട്. സ്ത്രീകളില്‍.. പലപ്പോഴും അതിനെ തെറ്റിദ്ധരിക്കപ്പെടാറും ഉണ്ട്.. ലൈംഗിക ബന്ധത്തില്‍ അസഹ്യമായ വേദന ഉണ്ടാകുന്ന അവസ്ഥ… കാരണങ്ങള്‍, ശാരീരികമാകാം, മനസികമാകാം.. ശാരീരികമായ പ്രശ്‌നം മാറ്റി വെയ്കാം.. മാനസികമായ ഈ അവസ്ഥ ഒരുപാട് സ്ത്രീകള്‍ പറയാറുണ്ട്.. വേദന കടിച്ചു പിടിച്ചു സഹകരിച്ചാല്‍ കൂടി ലൈംഗികബന്ധം ആസ്വദിക്കാന്‍ പറ്റണം എന്നില്ല.. ഓഹ്.. കിടപ്പറയില്‍ അവള് ശവമാണെണെന്നേ.. പലപ്പോഴും മനഃശാത്രജ്ഞര്‍ കേള്‍ക്കുന്ന പരാതി.. അതിന്റെ പല കാരണങ്ങളില്‍ പ്രധാനമായ ഒന്നു പുരുഷന്‍ തന്നെയാണെന്ന് പറയേണ്ടി വരും..

കൗണ്‍സിലര്‍ ആയ എന്റെ മുന്നില് വന്ന കേസില്‍ ഒരു സ്ത്രീ പറഞ്ഞത് താഴെ കുറിയ്ക്കുന്നു.. ” കിടപ്പറയില്‍ അദ്ദേഹം vedio കണ്ടതിനു ശേഷമാണു എപ്പോഴും സമീപിക്കുക.. അതും സഹിക്കാമല്ലോ മാഡം.. എന്റെ സഹോദരിമാര്‍, കൂട്ടുകാരികള്‍ ഇവരെ ഒക്കെ ആ സമയത്തു ചര്‍ച്ച ചെയ്യും.. അവരുടെ ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെപ്പറ്റിയും.. ” ഭാര്തതാവ് മറ്റൊരാളെ കുറിച്ചു ചിന്തിക്കുന്നത് പോലും എനിക്ക് സഹിക്കില്ല.. അത്രയേറെ ഇഷ്ടമാണ് എനിക്ക്.. പക്ഷെ, അദ്ദേഹത്തോട് അതിനേക്കാള്‍ ഏറെ സങ്കടംവും ഉണ്ട്.. വിവാഹത്തിന് തൊട്ടു മുന്‍പ്, ഒരു സ്ത്രീ എനിക്ക് ഒരു കത്തെഴുതി.. അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു, ശാരീരികമായും അവര്‍ അടുപ്പത്തില്‍ ആയിരുന്നു എന്നും അതില്‍ ഉണ്ടായിരുന്നു..

വിവാഹം ഉറപ്പിച്ചു എട്ടു മാസം ഞങ്ങള്‍ അത്രയും അടുത്തു.. ആ സമയത്തു ഈ കത്ത് എനിക്ക് വീട്ടുകാരെ കാണിക്കാന്‍ തോന്നിയില്ല.. അതൊക്കെ നുണയാണെന്ന് അദ്ദേഹം എന്നെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.. തെളിവുകള്‍ കണ്ട ഞാന്‍ അത് ഉള്‍ക്കൊണ്ടില്ല എങ്കിലും വിവാഹം നടന്നു.. അത് പോലെ, അദ്ദേഹം എന്റെ വീട്ടുകാരോട് പറഞ്ഞത് പലതും നുണയാണെന്നും ഞാന്‍ കണ്ടെത്തി.. വിദ്യാഭ്യാസയോഗ്യത അടക്കം.. എന്റെ സങ്കല്‍പ്പത്തിന് ഏറ്റ കനത്ത പ്രഹരത്തിന്റെ ആഴം ഇന്നും എത്ര എന്നു അദ്ദേഹത്തിന് അറിയില്ല. ഈ നിമിഷം വരെ, അദ്ദേഹത്തോട് വെറുപ്പ് തോന്നുന്നില്ല.. പക്ഷെ, ശാരീരികമായ അടുപ്പം പറ്റുന്നില്ല.. അങ്ങനെ ഒരു സുഖം അറിഞ്ഞിട്ടില്ല.

ഭാര്തതാവിനാല്‍ ബലാത്സംഗപെടുന്ന സ്ത്രീയുടെ മാനസികാവസ്ഥ, വളരെ വലുതാണ്.. എന്നും അതാണ് നടന്നിട്ടുള്ളത്.. ( MARITIAL RAPE) ലൈംഗികമായ താല്പര്യമില്ല എന്ന പ്രശ്‌നം അല്ല.. അതുണ്ട്.
അടുത്തിടെ അത് മറ്റൊരാളോട് സംഭവിച്ചു.. അത് തുടരുന്നു.. ഈ കാര്യം, ഭാര്തതാവ് അറിഞ്ഞാല്‍ എന്തുണ്ടാകും എന്നും അറിയില്ല.. നിരന്തരം, മറ്റു സ്ത്രീകളുടെ മാറിടങ്ങളുടെ വലുപ്പം, അവരുടെ ആകാരഭംഗി ഒക്കെ കേള്‍ക്കേണ്ടി വന്നതില്‍ നിന്നുള്ള ഉള്ളിലെ പകയില്‍ ഞാന്‍ മറ്റൊരാളോട് അടുത്തു എന്നു പറയാം.. ”’വല്ലോം തോന്നേണ്ടേ !” ഉറക്കെ ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്ന തമാശ എന്നിലെ സ്ത്രീത്വത്തെ എത്ര താഴ്ത്തി കെട്ടുന്നുണ്ട് എന്നു ഊഹിക്കാമല്ലോ.. മറ്റൊരാള്‍ ജീവിതത്തില്‍ വന്നതിന്റെ കുറ്റബോധം ഉണ്ട് എന്നില്‍. ഭര്‍ത്താവിന്റെ സ്‌നേഹം മാത്രം മതി എനിക്ക്.. ഈ അവസ്ഥയില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്..? തുറന്നു ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാം പക്ഷെ, ആണിന്റെ ego അവിടെ അതിനു സഹകരിക്കണം..

നിന്നോട് തോന്നാത്ത വികാരം, മറ്റൊരാളോട് തോന്നുന്നുണ്ട്.. ശാരീരികമായ അടുപ്പം ഉണ്ടാകുന്നു എന്നു ഒരു പുരുഷന്‍ സ്ത്രീയോട് പറഞ്ഞാല്‍, ഭാര്യ ചിലപ്പോള്‍ മാപ്പ് കൊടുക്കും.. മറിച്ചു സംഭവിച്ചാല്‍, ഭാര്തതാവ് ഉള്‍ക്കൊള്ളണം എന്നില്ല.. പുരുഷന്‍ അത്തരം കാര്യങ്ങളില്‍ സ്ത്രീയെ കാള്‍ സെന്‍സിറ്റീവ് ആണെന്ന് പറയാം.. പലതരം sexual dysfunctions ഉള്ള ആളുകള്‍ ഉണ്ട്… Premature ejaculation, erection problem എന്നതൊക്കെ അതില്‍ പെടും..

നമ്മുടെ സോഷ്യല്‍ മീഡിയയില്‍ തന്നെ, രാത്രിയില്‍ സ്ത്രീകളുടെ message ബോക്‌സ് തിരക്കി ഇറങ്ങുന്ന എത്രയോ ആണുങ്ങള്‍.. Erotic chats, അതാണവരുടെ ഏക ആശ്രയം… ഉന്നതമായ പദവി അലങ്കരിക്കുന്നവര്‍ എത്രയോ പേരുടെ കഥകള്‍ സ്ത്രീകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. പകല്‍ മാന്യതയുടെ മറ്റൊരു മുഖം.. അവരുടെ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധമാണ് പലപ്പോഴും അശ്ലീല കമന്റ്‌സ് ആയി രൂപപ്പെടുന്നത്.. സ്ത്രീകളോട് പക വരുന്നതും.. ഒരു സ്ത്രീ, Sex എന്ന വാക്ക് ഉപയോഗിച്ചാല്‍ ആദ്യം വാളെടുക്കുന്നവരില്‍ അവരുണ്ടാകും..

ഒരു വിവാഹം ആലോചിക്കുമ്പോള്‍, സ്ത്രീധനം പറഞ്ഞു, വിലപേശാതെ ഇഷ്ടങ്ങളും ചിന്തകളും സുതാര്യമായ രീതിയില്‍ അവതരിപ്പിക്കണം.. ഒന്നിച്ചു ജീവിതം തുടങ്ങാന്‍ പോകുന്നവര്‍ അത് പ്രാധാന്യത്തോടെ കാണണം.. കള്ളത്തരങ്ങള്‍ പുറത്താകുമ്പോള്‍ ആദ്യം കിടപ്പറയില്‍ ആണ് പ്രശ്‌നം ഉടലെടുക്കുക. അവിടെ നിന്നും കാന്‍സര്‍ പോലെ അത് വ്യാപിക്കും… Visualization എന്ന ഒന്നു sex തെറാപ്പിയില്‍ പറഞ്ഞു കൊടുക്കുമ്പോള്‍ തന്നെ,അത് പങ്കാളിയില്‍ അരോചകമായ കാര്യങ്ങള്‍ ഉണ്ടാകാതെ വേണമെന്നും ഒരു therapist പറയാറുണ്ട്.. കാരണം, തന്റെ ശരീരം പങ്കുവെയ്ക്കുന്ന വേളയില്‍ പങ്കാളിയുടെ മനസ്സില്‍ താനില്ല എന്ന അറിവ്, അത്യധികമായ അപകര്‍ഷതാ ബോധം മറ്റെയാളില്‍ ഉണ്ടാകുക തന്നെ ചെയ്യും…

വല്ലതും നിന്നെ കണ്ടാല്‍ തോന്നേണ്ടേ എന്നൊരു കമെന്റ് പറഞ്ഞതിന് ശേഷം ഒരു പെണ്ണ്, ലൈംഗികമായ ആവേശത്തില്‍ എത്തും എന്നു കരുതുന്നതില്‍ പരം വിഡ്ഢിത്തം മറ്റൊന്നില്ല.. തിരിച്ചു അതേ പ്രയോഗം നടത്താന്‍ സ്ത്രീകള്‍ മുതിരാറും ഇല്ല.. പക്ഷെ, അവരുടെ ഉള്ളില്‍ ഉണ്ടാകുന്ന പക ശക്തവും ആകും.. തിരിച്ചു പുരുഷനും ഉണ്ട് പരാതികള്‍.. സ്വന്തം വീട്ടുകാരുടെ കുറ്റങ്ങള്‍ കേട്ടു മടുത്തു.. അവളോട് ഇപ്പോള്‍ ഒന്നും തോന്നാറില്ല..

ഒന്നു പറഞ്ഞോട്ടെ… / ചോദിച്ചോട്ടെ ശരീരത്തില്‍ കുറച്ചു നേരം കാട്ടികൂട്ടുന്ന ലൈംഗികതയെക്കാള്‍ വലുതാണ്, വലുതല്ലേ, സ്ത്രീയും പുരുഷനും തമ്മിലുള്ള ആത്മീയബന്ധം..? നീയും ഞാനും എന്നാല്‍ ലൈംഗികത മാത്രമാണോ..?? !

മറ്റ് സ്ത്രീകളുടെ