സമൂഹവുമായി ഇത്രയും അടുത്ത് നില്‍ക്കുന്ന ഒരു സ്ത്രീയോട് ഇത്തരം പ്രതികരണം എങ്കില്‍, സാധാരണ പെണ്ണുങ്ങള്‍ക്ക് എന്താകും നേരിടേണ്ടി വരിക.. കല മോഹന്‍ ചോദിക്കുന്നു

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍# അന്വേഷണം തുടരുകയാണ്. പണവും പ്രശസ്തിയുമുള്ള ഒരു സിനിമ താരത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകും എന്നാണ് ഏവരുടെയും ആശങ്ക. സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹനും ഈ ആശങ്ക തന്നെയാണ് പങ്കുവെയ്ക്കുന്നത്.

കല മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

Loading...

ഇന്നലെ ഷമ്‌നാ കാസിം ആയിട്ടുള്ള ബ്രിട്ടാസിന്റെ jb ജംഗ്ഷന്‍ കണ്ടു. അവര്‍ പറഞ്ഞതില്‍ ഒരു അസത്യവും ഇല്ലെന്ന് ഉറപ്പ്.. അത് പോലെ തന്നെ, ശ്രീ ബ്രിട്ടാസ് നല്‍കുന്ന ഓരോ വാക്കുകളിയും പിന്തുണ വലിയ ആശ്വാസം ആയി കണ്ടിരുന്ന എനിക്ക് അനുഭവപെട്ടു.. ഇനി ഒരു ചോദ്യം ചോദിച്ചോട്ടെ.. ഒരിക്കലും പേരു ഉള്‍പ്പടെ സ്‌ക്രീന്‍ ഷോട്ട് അല്ലേല്‍ മോശമായ എന്തെങ്കിലും അയക്കുന്ന ആളിനെ പുറത്ത് കൊണ്ട് വരാത്ത വിധത്തില്‍ ആണ് ഞാന്‍ പലപ്പോഴും കാര്യങ്ങള്‍ എഴുതാറുള്ളത്.. എനിക്ക് അങ്ങനെ അധികം ശല്യങ്ങള്‍ വരാറുമില്ല.. വന്നാല്‍ അത് ഞാന്‍ ആളെ മനസ്സിലാക്കാത്ത തരത്തില്‍ കുറിച്ചിടും..

അപ്പോള്‍ ഉള്ള സ്ത്രീ പുരുഷന്മാരുടെ പ്രതികരണം അതിശയിപ്പിക്കാറുണ്ട്.. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ കുറ്റം അല്ലേല്‍ അവളുടെ നടപ്പ് ദോഷം.. ചെയ്തവന്‍ ആരോ എന്നറിയേണ്ടേ.. അവളാണ് ! അവളാണ് കുറ്റം ചെയ്തത്.. എന്തിന് പുറത്ത് പറഞ്ഞു?? അതേ മനോഭാവം ആണ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീ പ്രതികരിച്ചാലും… ഓരോ വ്യക്തിയെയും റേറ്റിംഗ് നടത്തുന്നവര്‍ അവനവന്റെ മാനസിക അവസ്ഥയുടെ അടിസ്ഥാനത്തില്‍ ആണെന്നുള്ളത് മറ്റൊന്ന്.. എന്റെ പ്രായവും ഞാന്‍ നില്‍ക്കുന്ന ഔദ്യോഗിക മേഖലയും കണക്കാക്കാതെ അയക്കുന്ന നിലവാരം ഇല്ലാത്ത മെസ്സേജുകള്‍ വളരെ വളരെ കുറവാണു.. അഥവാ ഇനി, അയച്ചാല്‍ ഞാന്‍ പ്രതികരിക്കുക തന്നെ ചെയ്യും. ഇന്നും ചെയ്തു.. ഇനിയും തുടരും.. ആ post, പിന്താങ്ങുന്ന ഓരോ പുരുഷന്റെയും മെസ്സേജ് ബോക്‌സില്‍ ഞാന്‍ ഓടിച്ചൊരു നോട്ടം നോക്കി.. അവിടം ശൂന്യമായിരുന്നു.. ??

No msgs, no missed വീഡിയോ cols.. അവരുടെ പിന്തുണ ഇനിയും കിട്ടും… ?? അല്ലെ? പിന്തുണ നല്‍കണം, ഓരോ സ്ത്രീയ്ക്കും.. തിരിച്ചു ഞങ്ങളും തരും… ?? എന്നെ പോലെ സമൂഹവുമായി ഇത്രയും അടുത്ത് നില്‍ക്കുന്ന ഒരു സ്ത്രീയോട് ഇത്തരം പ്രതികരണം എങ്കില്‍, സാധാരണ പെണ്ണുങ്ങള്‍ക്ക് എന്താകും നേരിടേണ്ടി വരിക..??