അവള്‍ ഒരു ബുദ്ധിമോശം കാണിച്ചു, കല മോഹന്‍ പറയുന്നു

കൗണ്‍സിലിംഗ് ചെയ്യുന്നത് അത്ര ചെറിയ ജോലിയല്ലെന്നു പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹന്‍. ഒരു കൗണ്‍സിലര്‍ അല്ലേല്‍ സൈക്കോളജിസ്‌റ്‌ന്റെ മുന്നില് ഇരിക്കുന്നവര്‍, നാളെയുടെ വഴി തേടുക ആണ്..അവരെ സഹിക്കാന്‍ ബാധ്യസ്ഥര് ആണ്, സൈക്കോളജിസ്‌റ്.. ഔദ്യോഗിക കടമ ആണ് അത്.. സൈക്കോളജിസ്‌റ് ന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ഒരു പൊള്ളലിന്റെയും പാടുകള്‍ അവിടെ പ്രതിഫലിക്കരുത്. എന്നാല്‍, അനുഭവങ്ങള്‍ പങ്കു വെയ്ക്കാം..- കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

നിങ്ങളെന്താ അവിഹിതത്തെ ഗ്ലോറിഫൈ ചെയ്യുക ആണോ !!
നിങ്ങളെ പോല്‍ ഒരാള്‍ ഇത് ചെയ്യരുത്..

കൗണ്‍സിലറുടെ കുപ്പായത്തിനുള്ളില്‍ നായാടപ്പെട്ട ഞാന്‍,
മുറിച്ചു മാറ്റിയ എന്റെ ചിന്തകളെ കോര്‍ത്തു വീണ്ടും ആത്മ പരിശോധന നടത്തി..
എന്റെ ശെരി, നട്ടെല്ല് നിവര്‍ത്തി, തല ഉയര്‍ത്തി നില്‍ക്കുന്നു..

ഇവിടെ വിഷയം വിവാഹേതര ബന്ധങ്ങള്‍ അല്ലെങ്കിലും,
അതിലൂടെ പറയാനുള്ള കാര്യം പറയാം..

” എന്റെ മോള്‍ക്ക് ഒരുപാട് തെറ്റുകളും കുറ്റങ്ങളും ഉണ്ട്,
അവള്‍ ഒരു ബുദ്ധിമോശം കാണിച്ചു.
ഭാര്തതാവിനെ മറന്നു മറ്റൊരു ബന്ധത്തില്‍ പോയി..
അതു പുറത്തായപ്പോള് അവളെ കെട്ട്യോന്‍ ഉപേക്ഷിച്ചു..
മക്കള്‍ അവന്റെ ഒപ്പം പോയ്..
എന്റെ രണ്ടു ആണ്മക്കള് അവളെ പൊതിരെ തല്ലി..
സമനില തെറ്റിയ അവളെ ഞാനും കൂടെ കളയാന്‍ പറ്റുവോ..
ഞാനും പിള്ളേരുടെ അച്ഛനും കൂടി ഒരു മനസ്സിന്റെ ഡോക്ടര്‍ നെ കണ്ടു..
അദ്ദേഹം ഒക്കെ കേട്ടിട്ട്,
നീ ചെയ്തു കൂട്ടിയതിന് ഫലം അനുഭവിക്കുന്നു..
എത്ര വലിയ പാപം ആണ് നീ കാട്ടിയത് എന്ന് ദേഷ്യപ്പെട്ടു..

വലിയവായില്‍ കരഞ്ഞു കൊണ്ട്, അവിടെ നിന്നു ഇറങ്ങിയ അവള്‍ ആത്മഹത്യ ശ്രമം നടത്തി..
ആ അമ്മ ഇത് പറഞ്ഞത് അടുത്തിടെ ആണ്..

അവിഹിതം എന്നത് നമ്മുടെ സദാചാരത്തിനു് എതിരാണ്..
പക്ഷെ, ഇന്നത്തെ കാലത്ത് പല ദാമ്പത്യ ജീവിതങ്ങള്‍ മുന്നോട്ട് പോകുന്നത്,
ഈ കള്ളത്തി ബന്ധങ്ങളുടെ പിടി വള്ളിയില്‍ ആണെന്ന് പറയുമ്പോള്‍,
ഭൂരിപക്ഷം, വിവാഹമോചന കേസുകളും ഉണ്ടാകുന്നത്,
അവിഹിത ബന്ധങ്ങള്‍ കാരണം എന്നും ഓര്‍ക്കണം..
ഇര ആക്കപെട്ടവരുടെ കസേരയില്‍ ആരും ഇരിക്കാം..
അത്, എങ്ങനെ മറികടക്കുന്നു എന്നത് ആണ് പിന്നത്തെ കടമ്പ..

അനുഭവങ്ങള്‍, അറിവുകള്‍ ഒന്നും വെച്ചല്ല, പലപ്പോഴും മനസ്സുകളെ കൈകാര്യം ചെയ്യുന്നത്..
വിചിത്രമായ ഭാഷയും ചെയ്തികളും നേരിടുമ്പോ യുക്തി ആണ് ആയുധം..

ഒരു കൗണ്‍സിലര്‍ അല്ലേല്‍ സൈക്കോളജിസ്‌റ്‌ന്റെ മുന്നില് ഇരിക്കുന്നവര്‍,
നാളെയുടെ വഴി തേടുക ആണ്..
അവരെ
സഹിക്കാന്‍ ബാധ്യസ്ഥര് ആണ്,
സൈക്കോളജിസ്‌റ്..

ഔദ്യോഗിക കടമ ആണ് അത്..
സൈക്കോളജിസ്‌റ് ന്റെ
വ്യക്തി ജീവിതത്തില്‍ സംഭവിച്ച ഒരു പൊള്ളലിന്റെയും പാടുകള്‍ അവിടെ പ്രതിഫലിക്കരുത്.
എന്നാല്‍, അനുഭവങ്ങള്‍ പങ്കു വെയ്ക്കാം..
അതിര്‍ത്തി വെച്ചു കൊണ്ട് തന്നെ.. !

കൗണ്‍സിലിംഗ് എന്നാല്‍ ക്ലയന്റ് ന്റെ ഭയങ്ങള്‍ അകറ്റി,സ്വസ്ഥതയും ശാന്തതയും നല്‍കുക എന്നതാണ്..
അവര്‍ പറയുന്നത്, ഉള്‍കൊള്ളാന്‍ പറ്റുന്നില്ല എങ്കിലും സഹനം പ്രകടിപ്പിക്കണം..
സഹിഷ്ണുത കാണിക്കണം..

ശിഥിലമായ ബന്ധങ്ങള്‍ടെ അടിയില്‍പെട്ട മനസ്സുകളെ,
ഒന്ന് കൂടി ഞെരിച്ചു കൊല്ലരുത്..

ചുരുങ്ങി ഒരു കൃമിയെ പോലെ നികൃഷ്ടര്‍ ആയി സ്വയം തോന്നുന്ന അവസ്ഥയില്‍,
കൗണ്‍സിലറുടെ അടുത്ത് നിന്നും യാത്ര ആകുന്നു എങ്കില്‍,
അത് ഔദ്യോഗികപരമായ തോല്‍വി ആണ്.

മരിച്ചു വീഴുന്ന മനസ്സുകളെ എഴുന്നേല്‍പ്പിക്കുക..
അതിനേക്കാള്‍ അത്ഭുതകരവും ആനന്ദകരവും ആയ ജോലി മറ്റെന്താണ്..
തെറ്റ് എന്നു സമൂഹം കല്‍പ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്, കൗണ്‍സലിംഗ് നല്‍കരുത് എങ്കില്‍,
ജയിലില്‍ പുനരധിവാസം എങ്ങനെ നടത്തും?

ഭയങ്ങള്‍ അകറ്റുക..
ഉചിതമായ തീരുമാനം എടുക്കാന്‍ സഹായിക്കുക..
വീണ്ടും ആവര്‍ത്തിക്കുന്നു :
കൗണ്‍സിലറുടെ വ്യക്തി ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ ആകരുത്, ക്ലയന്റ് ന്റെ അവസ്ഥയെ വിശകലനം ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ടത്..

കൗണ്‍സലിംഗ് തേടി വിളിക്കുന്നവരോട് പറയാന്‍ ഇതേ ഉള്ളു..
വ്യാജന്മാരെ തിരിച്ചറിയാന്‍ പറ്റണം..
മനസ്സാണ്, നമ്മളാണ്, മനുഷ്യര്‍ ആണ്..

സ്വന്തം ജില്ലയില്‍ തന്നെ നോക്കുന്നത് ആണ് ഉചിതം..
എന്നെ തേടി വരുന്ന കോള്‍, അങ്ങനെ ആണ് എങ്കില്‍ ഞാന്‍ പറയാറുണ്ട്, മറ്റു ജില്ലക്കാര്‍ അവിടെ ഉള്ളവരെ കണ്ടെത്താന്‍..
കാരണം,
ഇടയ്ക്ക് കാണാന്‍ സൗകര്യം ഉള്ളത് കൂടുതല്‍ പ്രയോജനം ആണല്ലോ..
ഫോണില്‍, മെസ്സേജ് വഴി അല്ലാതെ,
നേരിട്ട് പോയി,
യഥാര്‍ത്ഥ പ്രൊഫഷണലുകളുടെ സഹായം തേടുക..

ചിലപ്പോള്‍ അഭ്യസ്തവിദ്യര്‍ പോലും, ആധുനിക ചികിത്സ ഒക്കെ എടുത്തു കളഞ്ഞു മന്ത്രവാദങ്ങളുടെ പിന്നാലെ പോകുന്നത്,
അവരുടെ ശെരികളെ ചോദ്യം ചെയ്യാതെ, പിന്തുണ നല്‍കുന്നത് കൊണ്ടാണെന്നു തോന്നാറുണ്ട്..

പുഛിക്കാനും പരിഹസിക്കാനും കൗണ്‍സിലര്‍, സൈക്കോളജിസ്‌റ്, spychitarist, നിന്നാല്‍,
ഇതൊക്കെ സംഭവിച്ചു പോകും..
സാരമില്ല, പോട്ടെ, ഒക്കെ ശെരിയാകും എന്ന വാക്കിന് എന്തൊരു മാന്ത്രികത ആണെന്നോ..

NB :: അവിഹിത ബന്ധം അല്ല, ഇവിടെ വിഷയം..
കൗണ്‍സലിംഗ് നടത്തുന്നവരോട് ഉള്ള അപേക്ഷ ആണിത്..
അല്പം സങ്കടം ആയി വരുന്നവരെ, ആത്മഹത്യ ചെയ്‌തേക്കാം എന്ന തരത്തില്‍ ആകരുതേ കൗണ്‍സിലര്‍ കേസ് കൈകാര്യം ചെയ്യേണ്ടത് ??