തന്നോട് പ്രേമം ആണല്ലേ എന്ന് സീനിയർ ചോദിച്ചു, ട്യൂൺ ചെയ്യുന്നത് ചിലരുടെ രക്തത്തിൽ എലി ചേർന്നത്, കുറിപ്പ്

പലർക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മാനസികമായ സങ്കർഷങ്ങൾ ഉണ്ടാകാം. ജോളി സ്ഥലത്തുള്ള ഇത്തരം സമ്മർദങ്ങൾ ചിലപ്പോളൊക്കെ ഉയർന്ന പോസ്റ്റിൽ ഉള്ളവരിൽ നിന്നും ആകാം. ഇപ്പൊൾ സംഭവത്തെ കുറിച്ച് സൈക്കോളജിസ്റ്റ് കൗൺസിലർ ആയ കല മോഹൻ എഴുതിയ കുറിപ്പാണ് ചർച്ച ആകുന്നത്.

കല മോഹന്റെ കുറിപ്പ്;

Loading...

ജോലി സ്ഥലത്തെ സമ്മർദ്ദങ്ങൾ പലരും പറയാറുണ്ട് .. ലൈംഗിക ചൂഷണം വരെ ..
മാനസ്സിക ചൂഷണങ്ങൾ പരിധി വിടുമ്പോൾ ജോലി ചെയ്യാൻ പറ്റാതെ മരുന്നിനെ അഭയം പ്രാപിക്കുന്ന എത്രയോ പേരുണ്ട് ..

എന്റെ അതേ മേഖലയിൽ ജോലി ചെയ്യുന്ന ഒരു ലേഡി കൗൺസിലർ അവരുടെ സീനിയർ ന്റെ കാര്യം പറഞ്ഞിട്ടുണ്ട് ..മനഃശാസ്ത്രപഠനം കഴിഞ്ഞു , ഒരു ഹോസ്പിറ്റലിൽ സീനിയർ നൊപ്പം പ്രാക്ടിസ് തുടങ്ങിയ കാലം ..തനിക്ക് എന്നോട് പ്രണയം ഉണ്ട് അല്ലെ .?
രോഗികൾ ഒഴിഞ്ഞ ഒരു സമയത്ത് അവിചാരിതമായി വിവാഹിതനായ സീനിയർ ചോദ്യം എടുത്തിട്ടു ..സുഹൃത്തിന്റെ ഇല്ല എന്ന ഉത്തരം അങ്ങേരുടെ മനഃശാസ്ത്ര വിശകലനത്തിന് മുന്നിൽ തോറ്റു.. ശരീരഭാഷയെ കുറിച്ച് വിശദമായി ഒരു ക്ലാസ് തന്നെ എടുത്ത് അയാൾ സ്ഥാപിച്ചു സുഹൃത്തിനു പ്രണയം ആണെന്ന് ..!
മനഃശാസ്ത്രത്തിൽ ഉന്നതകുല ജാതനായ സീനിയർ ന്റെ വാക്കുകളിൽ തൂങ്ങി സുഹൃത്ത് കുറെ നാൾ സംഘർഷത്തിൽ ആയ കഥ ഇപ്പോൾ ഞങ്ങൾ പറഞ്ഞു ചിരിക്കാറുണ്ട് ..
ഏത് കുപ്പായത്തിന്റെ ഉള്ളിലും ഉണ്ട് ഒരു പച്ച മനുഷ്യൻ ..അതിനനുസരിച്ചുള്ള ഇടപെടൽ ഉണ്ടാകുക സ്വാഭാവികം ..’

‘ട്യൂൺ” ചെയ്യുക എന്നത് ഏത് പ്രായമെത്തിയാലും ചിലരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് .. ഇനി ഏത്പദവിയിൽ ഇരുന്നാലും .. അവഗണനയെ കാൾ നല്ല മരുന്ന് മറ്റൊന്നില്ല പരിധി വിട്ടാൽ, രക്ഷയ്ക്ക് നിയമം ഉണ്ട് ..

പുരുഷൻ മാത്രമാണോ വില്ലൻ ? സ്ത്രീകൾ എന്താ മോശമാണോ ? ഇല്ലാത്ത കഥകൾ ആണ് ഉള്ള കഥകളെ കാൾ ഏറെ സഹപ്രവർത്തകരെ കുറിച്ച് പറയാൻ ചില സ്ത്രീകളുടെ താല്പര്യം .. അല്പം മസാല പുരട്ടി കഥകൾ മെനഞ്ഞു , ഒഴിവു സമയങ്ങൾ വളരെ ആവേശപൂർവം അവർ മുന്നേറും ..

സ്വന്തം ജീവിതത്തിലെ സംഘർഷം ജോലി സ്ഥലത്ത് വന്നു തീർക്കുന്ന സ്വഭാവം ..
ലൈംഗിക പീഡനത്തെ വെല്ലുന്ന മാനസ്സിക പീഡനം .. കുറെ കഴിയുമ്പോൾ , അവർക്കു തിരിച്ചടി കിട്ടി തുടങ്ങും ആ നേരമാണ് , മാനസിക സംഘർഷം തുടങ്ങുക .. ആലോചിച്ചാൽ എല്ലാ ജോലി സ്ഥലത്തും അത്തരം ആളുകൾ ഉണ്ട് .. അല്പം പരദൂഷണവും കുശുമ്പും അസൂയയും ആയി ..
അതിൽ ആണെന്നോ പെണ്ണെന്നോ ഇല്ല ..

കർമ്മം ആണ് ഈശ്വരൻ എന്നാണല്ലോ ..
ജോലിയെ സ്നേഹിച്ചു നോക്കിക്കേ ..!
ഇടുന്നതിന്റെ പതിന്മടങ്ങു പ്രതിഫലം കിട്ടും ..

ഔദ്യോഗിക മേഖലയിൽയിൽ ഉണ്ടാകുന്ന സംഘര്ഷങ്ങള് പറയുന്നവരോട് ഒരു ഒറ്റമൂലി പറഞ്ഞു കൊടുക്കാറുണ്ട് .. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കവാടത്തിനു മുന്നിൽ എത്തുമ്പോൾ മനസ്സ് കൊണ്ട് ഒരു കുപ്പായം അങ്ങ് ഇടുക .. തിരിച്ചു വരുമ്പോൾ അത് ഊരി മാറ്റുക .. അവനവന്റെ ജോലി മാത്രം ചെയ്യുക .. സ്ഥാപനത്തെ ശ്രദ്ധിക്കേണ്ട ..
അതിനുള്ളിലെ നിയമങ്ങൾ മാത്രം പാലിക്കുക.

തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങൽ എന്നൊക്കെ പറയുമല്ലോ .കര്മ്മം ഭംഗിയായി ചെയ്താൽ , ഇടുന്ന പ്രയത്നത്തിന്റെ ഇരട്ടി പ്രതിഫലം കിട്ടും ..

ജീവനക്കാരുടെ സംഘർഷം ഒഴിവാക്കി മുന്നേറിയാൽ , കമ്പനിക്കു ലാഭം എന്ന് മുകളിൽ ഇരിക്കുന്നവരും മനസ്സിലാക്കണം !
കയ്യിൽ വള ഇടുമ്പോൾ വള കൈക്കും ,
കൈ വളയ്ക്കും ഭംഗി ചേർക്കുന്നു !

കല, കൗൺസലിംഗ് സൈക്കോളജിസ്റ്