ആണുങ്ങളെ കയ്യിലെടുക്കാനുള്ള സൈക്കോളജിക്കൽ മൂവ് തന്നെ സമ്മതിക്കുന്നു, കല മോഹൻ പറയുന്നു

പലപ്പോളും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾക്ക് മോശം അനുഭവങ്ങൾ ഉണ്ടായേക്കാം. ഇത്തരത്തിൽ ചില കര്യങ്ങൾ കുറിച്ച് ഇരിക്കുക ആണ് സൈക്കോളജിസ്റ്റ് കൗൺസിലർ ആയ കല മോഹൻ.

കല മോഹന്റെ കുറിപ്പ്

Loading...

ഒറ്റയായി സമൂഹത്തിൽ സ്ത്രീകളോട് പുരുഷന്റെ സമീപനം എന്ത് എന്നത് ഈ ഒരു വർഷമായി ഞാൻ അറിഞ്ഞ കാര്യങ്ങൾ ആണ് കീഴെ.. പെണ്ണിന്റെ ചങ്കുറ്റം അവളുടെ പിരികത്തിൽ ആണ്.. ഒറ്റയ്ക്കും ഇരട്ടയ്ക്കും കൂട്ടത്തോടെയും നമ്മുക്ക് ഇവിടെ ജീവിക്കാം !
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ആദ്യമൊരു പേടി ആയിരുന്നു .ഒറ്റയ്ക്കു ജീവിക്കുന്ന പെണ്ണിനെ, അതിപ്പോ മദ്ധ്യവയസ്ക ആയാലും ,കടുവ പിടിക്കും എന്നൊക്കെ ആണ് കേട്ടിരിക്കുന്നത് .. മനസ്സിന്റെ സംഘർഷം കുറയ്ക്കാൻ എഴുതി തുടങ്ങി ..ആണുങ്ങളിൽ ഭൂരിപക്ഷവും ബഹുമാനത്തോടെ ഉള്ള സമീപനമായിരുന്നു എന്റെ എഴുത്തിൽ ..വളരെ ന്യൂനപക്ഷം ചൊറിഞ്ഞു…അവരുടേതായ ഭാവനയിൽ എന്നെക്കണ്ടു…

രസകരമായി തോന്നിയത്,
പരിഭവത്തോടെ ,തിരുവനന്തപുരത്ത് വന്നിട്ട് ഫ്ലാറ്റിൽ വിളിച്ചു ഊണ് തരുന്നില്ല എന്ന പറച്ചിൽ കേട്ടപ്പോൾ ആണ്.. അതിനും മാത്രം നമ്മള് തമ്മില് എന്ത് ബന്ധം എന്ന് ഓര്ത്തു ഞാൻ തലപുണ്ണാക്കില്ല ..അതൊക്കെ ഓരോ സിലബസ്സ്!!ചുമ്മാ ചോദിച്ചു, അവരും മറന്നു ഞാനും മറന്നു.. !

ഉണ്ടോ ഉറങ്ങിയോ എന്നുള്ള fb messenger ചോദ്യങ്ങൾ ആറു മാസത്തിനു അപ്പുറം കണ്ടിട്ടില്ല ..മറുപടി കിട്ടിയില്ല എങ്കിൽ , നീ പോടീ പുല്ലേ എന്ന് മനസ്സിൽ പറഞ്ഞു പൊയ്ക്കൊള്ളും എന്ന് മനസ്സിലായി ..

കണ്ണ് കൊള്ളാം, ചിരി കൊള്ളാം എന്നുള്ള നല്ല വർത്തമാനങ്ങൾ പോലും ഇല്ലാതെ INBOX ദാരിദ്ര്യത്തിൽ മുങ്ങി ക്ലാവ് പിടിച്ചു ..U know something …actually ,ഞാൻ ഉദ്ദേശ്ശിച്ചത്‌, ഞാൻ വീണേക്കും ..🙈🙈 നിങ്ങള് ട്രൈ ചെയ്യാതെ ഇരിക്കല്ല🙈.എന്നൊക്കെ പറയാൻ മുട്ടി ..!!!😴😴😴😴 എവിടെ…ആരുമില്ല !!😒😒😒😒😌😏

inbox വരിവരി ആയി കിടക്കുന്ന ഇടത്ത് ആരും ആർക്കും വേണ്ടി life for sale എന്നും പറഞ്ഞു ചത്തു കിടക്കില്ല എന്ന് മനസ്സിലായി.
ജ്യോതിയും വന്നില്ല തീയും വന്നില്ല ..😌😌😌

ഒരു പരിധിയിൽ, സൈബർ ഇടങ്ങളിൽ സ്വയം രക്ഷ നേടാവുന്ന പ്രശ്നങ്ങൾ മാത്രമേ സ്ത്രീകൾക്ക് ഉള്ളു..

സാമ്പത്തിക സഹായം , ആവശ്യപെട്ടവരോട് NO എന്ന് പറയാൻ ആദ്യമേ പറ്റി..ആ തരത്തിൽ ചൂഷണം തുടക്കത്തിലേ ഒഴിവാക്കാം ..എന്നതിന് ഞാൻ ഗ്യാരന്റീ.. NO എന്ന വാക്കിൽ പൊയ്ക്കൊള്ളും !! ലൈംഗിക, ചൂഷണത്തെക്കാൾ സാമ്പത്തിക ചൂഷണം ആണ് ഭയക്കേണ്ടത് ..പിടിപ്പു കേടിനു പിന്നെ മറ്റൊരാളെ പഴി പറഞ്ഞിട്ടു കാര്യമില്ല !
ഭാര്തതാവ്‌ കഷ്ട്ടപെട്ടു സമ്പാദിച്ച കാശു കൂട്ടുകാരൻ തട്ടിയെടുത്ത കേസ് ഇന്നലെയും കേട്ടു..

കട്ടയ്ക്കു നില്ക്കാൻ , എന്റെ മനസ്സിന്റെ കള്ളത്തരങ്ങൾ തുറന്നു പറയാൻ , ഓ , ശെരി , നിനക്ക് അതാണ് സന്തോഷമെങ്കിൽ ചെയ്തേക്ക് ..എന്ന് പറയാൻ കൂടെ എന്റെ മച്ചു ഉണ്ടായിരുന്നു !!💪🙋 ബിജു ചന്ദ്രശേഖർ, എന്ന എന്റെ മച്ചൂന് എന്നെ ഒളിപ്പിക്കാൻ സമൂഹത്തിനു മുന്നില് കള്ളത്തരങ്ങൾ ഇല്ല.. ആണും പെണ്ണും തമ്മിൽ അവിഹിത ബന്ധം മാത്രമല്ല… രക്തത്തിൽ ഉള്ളവർ തരാത്ത പിന്തുണയ്ക്ക് എത്ര ജന്മം എടുത്താണ് പകരം നൽകുക !🙋‍♂️🙋‍♀️

പഴയ ഭാര്തതാവിന്റെ സുഹൃത്തുക്കളിൽ ചിലരുടെ ഭാര്യമാർ ,.മെസ്സേജ് അയച്ചു ..കാര്യങ്ങൾ ഒക്കെ അറിയാൻ .. കൂടെ ഒരു വാലും…🐒🐒 നമ്മൾ സംസാരിക്കുന്നത് ലങ്ങേര്‌ അറിയരുത് ..![അവരുടെ ഭാര്തതാവ് ]അത്രയും റിസ്ക് എടുത്ത് , എനിക്കൊരു ചാറ്റിങ്’ മാണ്ട ‘എന്നുള്ളത് കൊണ്ട് ഞാനങ്ങു ബ്ലോക്ക് ഇട്ടു..! കുല പുരുഷന്റെ ഭാര്യ ജീവിച്ചു പൊയ്ക്കോട്ടേ ..!

ഒരുപക്ഷെ . ലവന്മാർ അറിഞ്ഞു പോലും കാണില്ല ഈ നിലപാട് ..നിന്നെ എന്റെ ഭാര്തതാവിനു ഇഷ്‌ടമില്ല എന്ന് അറിയിക്കാനുള്ള ത്വര ആവാനും മതി .. എങ്ങാനും വഴിയിൽ വെച്ച് കണ്ടാൽ കിണിച്ചോണ്ടു അങ്ങോട്ട് ചെല്ലേണ്ട ..!!🌹

സത്യത്തിൽ , ഉറ്റവരിൽ നിന്നൊക്കെ അകന്നു ,
ഒറ്റയ്ക്ക് നിൽക്കുന്ന എനിക്ക്, കാണാമറയത്ത് ഇരുന്നു ഏതൊക്കെയോ പുരുഷന്മാർ പിന്തുണ തന്നിട്ടുണ്ട് .. ഒരു ദുരുദ്ദേശ്ശവും ഇല്ലകേട്ടോ എന്ന അക്ഷരം മുഴുവൻ വായിക്കാതെ കണ്ണ് നിറഞ്ഞിട്ടുണ്ട്.. നിങ്ങൾ ok ആണോ എന്നൊരു ചോദ്യം വായിക്കുമ്പോൾ കിട്ടുന്ന ആശ്വാസം ഏറെ ആയിരുന്നു..

Ajith R ഭായ്, Rahul humble sanal, അങ്ങനെ ആരൊക്കെയോ എന്റെ ഉള്ളിലെ നന്മ മരമായി.. Suresh Baskar ബഹുമാനവും സ്നേഹവും കൊണ്ട് എന്റെ ഉള്ളു സ്നേഹം നിറച്ചു.. പിന്നെയും ആരൊക്കെയോ.. പേരുകൾ ഓർത്തെടുക്കാൻ വയ്യ.. സൈബർ ലോകത്ത് ആക്റ്റീവ് ആയ പെണ്ണിനെ വെറും ഭോഗവസ്തു മാത്രമായി ആണ് എല്ലാ പുരുഷന്മാരും കാണുന്നത് എന്നത് തെറ്റാണ്.. ഈ ഒരു വർഷം കൊണ്ട് എന്റെ കാഴ്ചപ്പാടുകൾ മാറ്റി എടുക്കേണ്ടി വന്നു…..

മനോവൈകല്യം ഉള്ളവർ എവിടെയും ഉണ്ട്.. പ്രത്യേകിച്ച് എനിക്കു ഏറെ ശത്രുക്കളും ഉണ്ട്…
ഓൺലൈൻ മീഡിയ ഷെയർ ചെയ്യുന്ന പോസ്റ്റിനു കീഴെ വരുന്ന തെറി COMMENTS എന്നെ ഏശില്ല .., 💜 കാരണം , ഇപ്പുറത്തു നല്ല ഉശിരുള്ള ചങ്ങാതിമാർ ,ഇങ്ങള് പൊളിക്ക്, ഞങ്ങള് കൂടെ ഉണ്ടെന്നു പറയാൻ ഉണ്ടായിരുന്നു …!💯 ചേച്ചി എന്ന് സ്നേഹത്തോടെ, ബഹുമാനത്തോടെ വിളിക്കാൻ കുറെ അനിയന്മാർ എവിടെ നിന്നൊക്കെയോ എത്തി… 🥰 ശ്രീജിത്ത്‌ അശോകനെ പോലെ പലർ.. പേരെഴുതിയാൽ തീരില്ല.. എന്നെ അഹങ്കാരി ആക്കി മാറ്റിയ പിന്തുണകൾ ..💥

സ്ത്രീകൾ എല്ലാം ഇരകളും , ആണുങ്ങൾ വേട്ടക്കാരും ആണെന്ന് ആരാണ് പറഞ്ഞത് !!?

ഇത് വായിച്ചു അവസാനിപ്പിക്കുന്ന ചില സ്ത്രീകൾ ഇപ്പോ മനസ്സിൽ ഓർക്കും ..ഉവ്വ ..ആണുങ്ങളെ കയ്യിലെടുക്കാനുള്ള സൈക്കോളജിക്കൽ മൂവ് !!സത്യം !!..ഞാൻ സമ്മതിക്കുന്നു💝💝💯💯💯
കല, കൗൺസലിംഗ് സൈക്കോളജിസ്റ്