അമ്മ വിലക്കുമ്പോള്‍, അച്ഛന്റെ വക പിന്തുണ, ഭര്‍തൃവീട്ടില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട യുവതി

വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പറിച്ചുനടപ്പെടുമ്പോള്‍ സ്ത്രീകള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.സ്വന്തം വീട്ടിലുള്ളത് പോലെ സ്വാതന്ത്ര്യം ഭര്‍തൃവീട്ടില്‍ പല സ്ത്രീകള്‍ക്കും ലഭിക്കില്ല. അടുക്കളയില്‍ കയറി ഭക്ഷണം ഉണ്ടാക്കാനുള്ള അവസരം പോലും ലഭിക്കില്ല. ഇത്തരം ഒരാളുടെ അനുഭവം പങ്കു വെച്ചിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.

കല മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

Loading...

പ്രശ്‌നമാണോ എന്ന് ചോദിച്ചാല്‍ അല്ല, എന്നാല്‍ ഒട്ടും സന്തോഷം തോന്നാത്ത അവസ്ഥ. വിവാഹം കഴിഞ്ഞ് സ്വന്തം തന്നെ വീട്ടില്‍ താമസിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു പെണ്‍കുട്ടി പറഞ്ഞു. ഒറ്റ മോളായത് കൊണ്ടും ജോലി നാട്ടില്‍ തന്നെ ആയത് കൊണ്ടും ഭാര്തതാവും ഒത്തു സ്വന്തം വീട്ടില്‍ തന്നെ താമസിക്കുന്നു.. അദേഹത്തിന്റെ ജോലിയും ഇവിടെ തന്നെ.. മകനെ വീട്ടില്‍ ഏല്പിച്ചു ജോലിക്ക് പോകും.. മമ്മിയും പപ്പയും നോക്കും.. പുറമേ നിന്ന് നോക്കിയാല്‍ കൂട്ടുകാരികള്‍ക്ക് അടക്കം അസൂയ.. ഊണ് പൊതിഞ്ഞു കെട്ടി ടിഫിനില്‍ വെച്ചു തരുന്ന അമ്മ.. ബസ് ഇറങ്ങി വരുമ്പോള്‍ കാത്തു നില്‍ക്കുന്ന അച്ഛന്റെ തണല്‍.. പക്ഷെ ഇപ്പോള്‍, ഉള്ളു കൊണ്ട് അവരോടു വല്ലാത്ത അകല്‍ച്ച… ഭാര്തതാവിന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഭാര്യ ആകാന്‍ ഇഷ്ടമാണ്.. പക്ഷെ, ആ അവസരം സ്വന്തം വീട്ടില്‍ ഇല്ല.. അടുക്കളയില്‍ കേറിയാല്‍ ആകെ കുളമാക്കും.

എനിക്ക് ചെയ്യാവുന്ന ജോലിയെ ഉള്ളു.. നീ പോയിരുന്നു വല്ലോം പഠിക്ക്.. അമ്മ വിലക്കുമ്പോള്‍, അച്ഛന്റെ വക പിന്തുണ.. ബാക്കി ഉള്ളവര്‍ക്ക് വല്ലോം വായ്ക്ക് രുചി ആയി തിന്നണം.. മിക്‌സിയില്‍ അരച്ചാലൊന്നും പറ്റില്ലല്ലോ.. അമ്മിക്കല്ലില്‍ ആണ് ഇപ്പോഴും അമ്മയുടെ അരപ്പ് കൂട്ടല്‍.. പഠിത്തവും ഹോസ്റ്റലില്‍ താമസവുമായി അമ്മയുടെ കറി കൂട്ടുകള്‍ ഒന്നും അറിയില്ല.. ആ സംഭാഷണത്തിന് നിരന്തരം സാക്ഷി ആയിട്ട് ഇപ്പോള്‍ ഭാര്തതാവും പറഞ്ഞു തുടങ്ങി.. ഒരു ചായ ഇട്ടാലും, എന്തിനാ നീ?? അമ്മ ഇട്ടാല്‍ പോരായിരുന്നോ.. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന രീതിയില്‍, താന്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ അതവിടെ വലിയ സംഭവം ആണ്.. കുഞ്ഞ് എന്ത് തിന്നണം എന്ന് അമ്മുമ്മ തീരുമാനം എടുക്കും.. അപ്പൂപ്പനും അമ്മുമ്മയും കൂടി കൊടുക്കും.. പ്രകൃതിയുമായി ഇണങ്ങി വളരണം എന്നാണ് അവള്‍ക്കു.. ഒരല്‍പ്പം മഴ അവള്‍ മകനെ നനച്ചു.. അവന് പനി ഉണ്ടായി…

അമ്മയും അച്ഛനും ഭാര്തതാവും മണിക്കൂറുകള്‍ ആണ് ശകാരിച്ചത്… ഇപ്പോള്‍, കുഞ്ഞിനോട് അമ്മ മോന് ഉവ്വാവ് ആയോ എന്ന് ചോദിക്കും.. ആരാ ആക്കിയേ എന്ന് ചോദിച്ചാല്‍ അവനപ്പോ, അമ്മ നേര്‍ക്ക് വിരല്‍ ചൂണ്ടും.. അവനെന്തു ഉടുപ്പ് ഇടണം എന്നൊക്കെ അമ്മ തീരുമാനിക്കും.. കിടക്കാന്‍ മാത്രമാണ് അവന് അമ്മയെ ആവശ്യം.. മുലകുടി മാറിയാല്‍ അവന്‍ നിന്നെ അറിയില്ല എന്ന് കളിയാക്കും.. എന്നാല്‍ ഒരു യാത്ര അവളും ഭാര്തതാവും മാത്രം പോകാന്‍ തയ്യാറായാല്‍, അപ്പോള്‍ പറയും . മോനെങ്ങാനും രാത്രിയില്‍ കരഞ്ഞാല്‍ ശെരിയാകില്ല എന്ന്…കേള്‍ക്കേണ്ട താമസം, ഭാര്തതാവും അവരോടൊപ്പം കൂടും.. ശെരി, നീ വരേണ്ട ഞാന്‍ പോയിട്ട് വരാമെന്നായി.. മോനേം കൊണ്ട് പോകാമെന്നു പറഞ്ഞാലും പിന്നെ നടക്കില്ല.. തലവേദന എന്ന് പറഞ്ഞു കേട്ടാല്‍ ഉടനെ അച്ഛനും അമ്മയും കൂടി ചിരിക്കാന്‍ തുടങ്ങും.. ആദ്യ കാലത്ത് ഭാര്തതാവിനോട് അതിന്റെ കാരണവും പറഞ്ഞു. സ്‌കൂളില്‍ പോകാതിരിക്കാനുള്ള കള്ള സൂക്കേട് സ്ഥിരം പതിവായിരുന്നു എന്ന്.. ഇപ്പോള്‍ ഭാര്തതാവ് ചോദിക്കും. ബാങ്കില്‍ പോകാതിരിക്കാന്‍ ഉള്ള അടവാണോ എന്ന്..

ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വിദേശത്ത് ആണ്.. അവരുടെ കൂടെ നിന്നല്ല അദ്ദേഹം വളര്‍ന്നത് ബോര്ഡിങ് സ്‌കൂളില്‍ ആയിരുന്നു.. .ആ സാഹചര്യം അറിഞ്ഞത് കൊണ്ടാകാം, അവളുടെ വീട്ടില്‍ വളരെ സന്തോഷം ആണ്.. അത്യധികം ഭക്ഷണ പ്രിയനായ അദ്ദേഹത്തിന്റെ രുചിക്ക് അനുസരിച്ചാണ് ഇവിടെ ഓരോ കറികളും… പക്ഷെ, ഭാര്യയ്ക്കു വല്ലാത്ത അകല്‍ച്ച തോന്നുന്നു..അദ്ദേഹത്തിന് ഇല്ലെങ്കിലും അവള്‍ക്കു ഉണ്ടാകുന്നു..
തനിക്കു ഒരു കഴിവുമില്ല എന്ന് ഹാസ്യരൂപേണ എപ്പോഴും പറയുന്നത് അസഹ്യമാകുന്നു… മുന്‍പും കൂട്ടുകാരികളോട് ഒത്തു പുറത്ത് പോകാനൊന്നും അവസരം തന്നിട്ടില്ല.. കട്ട് പോയിട്ടുണ്ട് അന്നൊക്കെ.. ഇപ്പോള്‍ അത്രയും പോലുമില്ല.. ഭാര്തതാവിന്റെ രീതി പണ്ട് ഇങ്ങനെ ആയിരുന്നില്ല.. ഇപ്പോള്‍ പൂര്‍ണ്ണമായും ഇങ്ങോട്ട് ആയി.. സ്വന്തം അച്ഛനും അമ്മയും വേണ്ട എന്ന് പറഞ്ഞു വിലക്കുന്ന സ്വാതന്ത്ര്യം ഭാര്തതാവും അതേ പടി ആയി.. എന്തിനാണ് അനാവശ്യ കൂട്ടുകെട്ടുകള്‍ എന്നാണ് അദേഹത്തിന്റെ മുന്നില് ഇരുന്നു പറയുക..

സ്വന്തം മാതാപിതാക്കളാണ്. എന്ത് മറുപടി ആണ് നല്‍കുക.. ഈ അടുത്ത് ഫോണില്‍ മെസ്സേജ് ടൈപ്പ് ചെയ്തു കൊണ്ടിരുന്നു..അച്ഛനെന്തോ ചോദിച്ചത് കേട്ടില്ല.. ഏത് സമയവും ഇതില്‍ കുത്തി ഇരുന്നോളും..ദേഷ്യത്തോടെ അച്ഛന്റെ ശബ്ദത്തോടൊപ്പം ഭാര്തതാവും ഏറ്റു പിടിച്ചു… എന്നാല്‍ അവര്‍ക്ക് ഭര്‍ത്താവിന്റെ പല രീതിയില്‍ ഇഷ്ടമില്ലായ്മ ഉണ്ട്.. അതൊക്കെ അദ്ദേഹം ഇല്ലാത്ത സമയത്തു ചര്‍ച്ചയും ആണ്..
അദ്ദേഹത്തിന് ഒരു രൂപ സ്വന്തം കീശയില്‍ നിന്നും എടുക്കാന്‍ ഇഷ്ടമില്ലാത്ത സ്വഭാവം ആണ്.. തൊലി പൊളിയും പിശുക്കിനു മുന്നില്.. എല്ലാം ഭാര്യ വീട്ടുകാര്‍ ചെയ്‌തോട്ടെ എന്ന നയം.. ഭാര്തതാവിന്റെ വീടല്ല.. സ്വന്തം വീടാണ്.. ട്രാന്‍സ്ഫര്‍ രഹസ്യമായി ശ്രമിക്കുന്നുണ്ട്. അല്ലാതെന്തു വഴി… അവള്‍ നിസ്സഹായതയോടെ ചിരിച്ചു..