ഒരു അടി കൊടുത്താൽ കുട്ടികൾ സഹിക്കും, പക്ഷെ അധ്യാപകരുടെ വായിൽ നിന്നും വീഴുന്ന അതിരുവിട്ട ചില വാക്കുകൾ അത് എങ്ങനെ സഹിക്കും; കല

കുട്ടികളുടെ മനസ്സിന് ഒട്ടുംതന്നെ കാട്ടിയില്ല. അതിനാൽ തന്നെ ചില സമയത്ത് അവരോട് പറയുന്ന വാക്കുകൾ അത് അവരെ തളർത്തും. അതിപ്പോ നിസാര കാര്യം ആയാൽ പോലും. ഇപ്പോഴത്തെ തലമുറയുടെ രീതി അനുസരിച്ച് സ്കൂൾ കാലഘട്ടത്തിൽ അവർക്ക് കൗൺസിലറുടെ സേവനം ലഭ്യമാക്കേണ്ടത് അത്യാവിസമാണ്. എന്നാൽ മിക്ക രക്ഷിതാക്കളും ഇതിനായി വേണ്ടത്ര ശ്രെദ്ധ ഇതിന് കൊടുക്കാറില്ല. അതിന്റെ ഫലമായി വളർന്നുവരുന്ന നമ്മുടെ ഈ നാട്ടിലെ കുട്ടികൾക്കിടയിൽ മനഃസംഘർഷവും ആത്മഹത്യാപ്രേരണയും വളരെ കൂടുതലാണ്.

കല മോഹൻ കൗൺസലിംഗ് സൈക്കോളജിസ്റ്റിന്റെ കുറുപ്പ്:

Loading...

ആ കുട്ടി, എന്റെ നാട്ടുകാരി.. കൊല്ലത്തെ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചഒരു പതിനാല് വയസ്സുകാരി.. ഓർമ്മയുണ്ടോ ആ വാർത്ത? അദ്ധ്യാപികമാർ മാനസ്സികമായി പീഡിപ്പിച്ചു എന്നതായിരുന്നു കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമായി പറഞ്ഞത്.. ഞാൻ ആ അമ്മയെ കണ്ടിരുന്നു… സ്കൂളിലും പോയിരുന്നു… രണ്ടുപേരും രണ്ടു തരത്തിൽ കാര്യങ്ങൾ ആണ് അന്ന് പറഞ്ഞത്.. കൗൺസിലർ ആയി പല സ്കൂളുകളിൽ വര്ഷങ്ങളോളം ഞാൻ ജോലി ചെയ്തിട്ടുണ്ട്.. സർക്കാർ സ്കൂളിലും , മാനേജ്‌മന്റ് തലത്തിലും. ഒരു അടി കൊടുത്തലും , കുട്ടികൾ സഹിക്കും.. എക്കാലത്തും..! പക്ഷെ , ചില പോഷത്തരം , അത് അദ്ധ്യാപകരുടെ നാവിൽ നിന്നും വീഴുമ്പോൾ വല്ലാതെ മാനസിക സംഘർഷത്തിന് അടിമ പെടാറുണ്ട്…, വിദ്യാർഥികൾ..! മിക്ക മാനേജ്‌മെന്റ്റ് സ്കൂളുകളിലും , കഠിനമായ ജോലികളാണ് അദ്ധ്യാപകർക്ക്… കിട്ടുന്ന വേതനമോ ? തുച്ഛമായത്… അർഹതയ്ക്കു അനുസരിച്ചല്ല,…. കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആണ് അവിടെയും…! ചെറുത്ത് നിന്നാൽ വേറെ പണി നോക്കേണ്ടി വരും … അത്ര തന്നെ..! സിലബസ്സ് താങ്ങാവുന്നതിലും അധികം ആണ് കുട്ടികൾക്ക്.. റിസൾട്ട് കുറഞ്ഞാൽ , അദ്ധ്യാപകർ മുൾമുനയിൽ ആയി തീരും… കുട്ടികളെ രൂക്ഷമായി നോക്കിയാൽ പോലും നിയമം ഉണ്ട്.. അത് കുട്ടികൾക്ക് അറിയുകയും ചെയ്യും.. അതിന്റെതായ ദാർഷ്ട്യം ചില കുട്ടികൾ പ്രകടിപ്പിക്കുന്നതിനു എത്രയോ വട്ടം സാക്ഷി ആയി നിൽക്കേണ്ടി വന്നിട്ടുണ്ട്. msw , സൈക്കോളജി ഒക്കെ പഠിച്ചിറങ്ങി ജോലി ഇല്ലാതെ നിൽക്കുന്ന എത്രയോ പേരുണ്ട്…. സർക്കാർ തലത്തിൽമിക്ക സ്കൂളുകളിലും കൗൺസിലിങ് സംവിധാനം നടത്തുണ്ട്. പക്ഷെ , കൊള്ള ഫീസ് വാങ്ങി ചൂഷണം ചെയ്യുന്ന എത്ര മാനേജ്‌മന്റ് സ്കൂളുകളിൽ ഈ സംവിധാനം ഇല്ല, എന്ന് ശ്രദ്ധിക്കണം.. ഒരു ദിവസത്തെ കൗൺസിലിങ് ക്ലാസിനു എന്നെ വിളിക്കുന്ന ചില സ്കൂളുകളോട് ഇത് ചൂണ്ടി കാട്ടുമ്പോൾ , ഓ , അതിന്റെ കാര്യമില്ല.. വല്ലപ്പോഴും നിങ്ങളൊക്കെ വന്നു ക്ലാസ് എടുത്താൽ മതി എന്നാണ് ഉത്തരം,.. അതല്ല ശെരി…! നല്ല പരിശീലനം കിട്ടിയ കൗൺസിലർ മാരുണ്ട് .. അവരുടെ സേവനം സ്ഥിരമായി എടുക്കണം.. ഇന്നലെ പഠിച്ചിറങ്ങിയവരെ നിയമിക്കാനല്ല.. അത് കാശു ചിലവാക്കാതിരിക്കാൻ ഉള്ള വഴി.. കൂടുതൽ പ്രശ്നത്തിൽ ആക്കും… അർഹത ഉളള ശമ്പളം കൊടുത്ത് , നല്ല പരിശീലനം കിട്ടിയ കൗൺസിലർമാരെ നിയോഗിക്കണം,.. വമ്പിച്ച ഫീസ് വാങ്ങുന്നതല്ലേ..? ഇതിനു ഉള്ള സംവിധാനം എന്ത് കൊണ്ട് ചെയ്തൂട? പഠിപ്പിച്ചു തീർക്കാൻ തന്നെ സമയം തികയാത്ത അധ്യാപകർക്ക് കുട്ടികളുടെ മാനസിക അവസ്ഥ ചിലപ്പോൾ ഉൾകൊള്ളാൻ പറ്റണം എന്നില്ല.. മാതാപിതാക്കൾക്ക് തിരക്കാണ്.. PTA മീറ്റിംഗ് വിളിച്ചാൽ പോലും വയ്യ…! അവർ ഓടി വരുന്നത് എന്തെങ്കിലും ദുരന്തം നടക്കുമ്പോൾ മാത്രം… ആ case എന്തായി എന്നറിയില്ല.. എന്തായാൽ എന്ത്‌. !! ഒരു കുഞ്ഞിൻറെ ജീവൻ ഇല്ലാതായില്ലേ.. പക്ഷെ, ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതെ ഇരിക്കാൻ ബന്ധപ്പെട്ട അധികൃതർ എന്ത് നടപടി എടുക്കും എന്ന് നോക്കി ഇരുന്നു ഒന്നും കണ്ടില്ല.. കുട്ടികൾക്ക് IQ ഉണ്ടാക്കി എടുക്കാൻ വെഗ്രതപ്പെടുന്ന മാതാപിതാക്കൾ, EQ ഉണ്ടാക്കാൻ ഒന്നും ചെയ്യാറില്ല… പ്രതിസന്ധികൾ തരണം ചെയ്യാനുള്ള പ്രാപ്തി അവർക്കില്ലാതെ പോകുന്നു എന്നത് സത്യത്തിൽ പേടിപ്പെടുത്തുന്ന വസ്തുത ആണ്… ഓരോ പ്രശ്നങ്ങൾ വരുമ്പോൾ ഒരു ആളിക്കത്തൽ ഉണ്ട്.. പിന്നെ ചാരം പോലുമില്ല.. ഈ കേസും അങ്ങനെ ആയിത്തീർന്നു..