”അവള്‍ക്ക് എന്തോ കുഴപ്പമുണ്ട് ..ശവം പോലെ ആണ് കിടപ്പറയില്‍ ..”വസ്തുത മാത്രമാണ് കുറിക്കുന്നത്; കുറിപ്പ്

കിടപ്പറയില്‍ ചില സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രശ്‌നങ്ങല്‍ നേരിടാറുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പലരും തുറന്ന് പറയാറില്ല. ചിലപ്പോഴൊക്കെ സ്ത്രീകളെ ഇക്കാര്യം പറഞ്ഞ് പുരുഷന്മാര്‍ കളിയാക്കാറുണ്ട്. എന്നാല്‍ പുരുഷന്മാരുടെ ഇത്തരം പ്രശ്‌നങ്ങള്‍ ആരും തുറന്ന് പറയാറില്ല. ഇപ്പോള്‍ വിഷയത്തില്‍ സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹന്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാവുന്നത്.

കലയുടെ കുറിപ്പ് ഇങ്ങനെ;

Loading...

”അവള്‍ക്ക് എന്തോ കുഴപ്പമുണ്ട് ..ശവം പോലെ ആണ് കിടപ്പറയില്‍ ..” എത്ര പെട്ടന്ന് സ്ത്രീയുടെ പ്രശ്‌നം പുറത്താക്കപെടും ..! എന്നാല്‍ , പുരുഷന്റെ ജീവിതം പാടെ തകര്‍ച്ചയില്‍ എത്തിയാലും , പ്രശ്നപരിഹാരത്തിന് ഒരു നടപടി സ്വീകരിക്കുക അവനിലെ ആണിന് ബുദ്ധിമുട്ടാണ് .. ഇതെഴുതിയത് കൊണ്ട് ഇനി ഞാന്‍ ഫെമിനിച്ചി ആകില്ല.. വസ്തുത മാത്രമാണ് കുറിക്കുന്നത്. മനഃശാസ്ത്രപരമായ വിഷയം ആണ്..
എന്റെ അക്ഷരങ്ങള്‍ക്ക് സ്ത്രീലിംഗവും പുല്ലിംഗവുമില്ല.. പുരുഷന്‍ നേരിടുന്ന രണ്ടു പ്രധാന ലൈംഗിക പ്രശ്‌നം ആണ് ഉദ്ധാരണമില്ലായ്മയും , ശീഘ്രസ്ഖലനവും..

ഉദ്ധാരണകുറവ് , erection Erectile dysfunction (ED), also known as impotence, is a type of sexual dysfunction characterized by the inability to develop or maintain an erection of the penis .
ശീഘ്രസ്ഖലനം , ejaculation problem Premature ejaculation (PE) occurs when a man experiences orgasm and expels semen within a few moments of beginning sexual activity and with minimal penile stimulation. It has also been called early ejaculation, rapid ejaculation, rapid climax, premature climax and (historically)

”എത്ര പറഞ്ഞിട്ടും അദ്ദേഹം ഒരു ചകിത്സ എടുക്കാന്‍ തയ്യാറാകുന്നില്ല .എങ്ങനെയോ രണ്ടു കുട്ടികളെ കിട്ടി .. അത് കൊണ്ട് സമൂഹത്തിന്റെ ചോദ്യം ചെയ്യലില്‍ നിന്നും വീട്ടുകാരുടെ സംശയത്തില്‍ നിന്നും രക്ഷപെട്ടു .. പക്ഷെ , എന്റെ സങ്കടങ്ങള്‍ പെരുകുന്നു.. തലവേദന അസാധ്യമാണ് .!

കൗണ്‍സലിംഗ് നു വന്ന ഒരു സ്ത്രീ പറഞ്ഞു .. ഇതില്‍ കൗണ്‍സിലര്‍ ആയ എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല.. നിങ്ങളുടെ ഭാര്തതാവിനെ പറഞ്ഞു മനസ്സിലാക്കി ഒരു ചികിത്സയ്ക്ക് തയ്യാറാക്കുക .. അവിടെ ആണ് പ്രശ്‌നം .. അദ്ദേഹം അതിനു വഴങ്ങുന്നില്ല എന്ന് മാത്രമല്ല കഠിനമായ ദേഷ്യത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു .. മറ്റുള്ളവരുടെ മുന്നില്‍ എനിക്ക് എന്തൊക്കെയോ അസുഖം ഉണ്ടെന്നു വരുത്തിത്തീര്‍ക്കുന്ന മട്ടില്‍ ഉള്ള പ്രകടനങ്ങള്‍ . അതൊക്കെ കാണുമ്പോള്‍ വെറുപ്പാണ് തോന്നുക .. നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ഇത്തരം പരാതികള്‍ ചിന്തുക പോലും ഇല്ല എന്നൊക്കെ ആണ് പറയുന്നത് ഞാന്‍ അതിനെ പറ്റി സംസാരിക്കാന്‍ മുതിരുമ്പോഴൊക്കെ .. സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ല .. അല്ലേല്‍ ഞാന്‍ അയാളെ എന്നേ കളഞ്ഞേനെ .. വിവാഹത്തിന് മുന്‍പേ ഇത്തരം പ്രശ്‌നം ഉണ്ട് .. അതിപ്പോള്‍ പൂര്‍ണ്ണമായും കുഴപ്പത്തില്‍ ആയെന്നു മാത്രം ..!

എന്താകാം അയാളുടെ പ്രശ്‌നം എന്ന് അറിയില്ല.. ശാരീരികമായ പ്രശ്‌നം ആണോ മാനസികമായ എന്തെങ്കിലും ആണോ എന്നൊന്നും .. Testosterone ന്റെ കുറവ് കൊണ്ട് ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഉണ്ടാകാം .
പല തരം ശാരീരിക കാരണങ്ങള്‍ ഉണ്ട് .. സ്‌ട്രെസ് , അല്ലേല്‍ ഭയം പോലും കാരണം ആകാം .. മുന്‍കാല അനുഭവങ്ങള്‍ കാരണമാകാം.. മിഥ്യാ ധാരണകള്‍ ആകാം.. ( ഒരിടത്തൊരു ഫയല്‍മാന്‍ എന്നൊരു സിനിമ യിലെ കഥാപാത്രം പോല്‍ ) എന്തിനും വിദഗ്ധനെ കാണാതെ എങ്ങനെ പ്രതിവിധി കാണും ?

അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് എന്ന ചിത്രം ഇത്തരം ഒരു വിഷയത്തെ ആസ്പദമാക്കി ആണ് .. അതില്‍ മുരളീഗോപിയുടെ കഥാപാത്രം , പക്ഷെ ചികിത്സ എടുക്കുന്നുണ്ട് .. എങ്കിലും അയാളുടെ സുന്ദരിയായ ഭാര്യയോടുള്ള സമീപനം ഓര്‍ക്കുക .അവരെ അപമാനിക്കുന്ന രീതിയില്‍ ഉള്ള പെരുമാറ്റങ്ങള്‍ .. ഒരു പുരുഷനെ സംബന്ധിച്ച് , ലൈംഗികമായ പരാജയം എന്നത് അവനു ഉള്‍കൊള്ളാന്‍ ആകില്ല . . നമ്മുടെ കേരളത്തിലെ ഭൂരിപക്ഷം പുരുഷന്റെയും മനോനില അതങ്ങനെ തന്നെ ആണ് .. സ്ത്രീയെ രതിയില്‍ ഉണര്‍ത്തേണ്ടത് അവനാണ് .. അതിനാകുന്നില്ല എങ്കില്‍ ,അവളെക്കാള്‍ തകര്‍ന്നു പോകുന്നത് അവനും ..! അതിന്റെ സംഘര്‍ഷത്തില്‍ നിന്നും രക്ഷപെടാന്‍ ഉപയോഗിക്കുന്ന മദ്യവും മറ്റു ലഹരിയും ഒക്കെ ഇത്തരം പ്രശ്നം കൂട്ടുകയേ ഉള്ളു ..

സൈബര്‍ ലോകത്ത് ചിലര്‍ സമാധാനം കണ്ടെത്തും.. വൈകല്യം പ്രകടിപ്പിക്കുന്ന മറ്റൊരു തരത്തില്‍.. പലരെയും ശ്രദ്ധിച്ചാല്‍ മനസ്സിലാകും.. അശ്ളീല കമെന്റുകള്‍ ഇടുക , സ്ത്രീകളോട് അസഭ്യം പറയുക തുടങ്ങിയ പ്രവണതകള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ പെടുന്ന പുരുഷന്മാര്‍ പ്രകടിപ്പിക്കുക സ്വാഭാവികമാണ് .. തങ്ങളുടെ കുറവ് ഒളിക്കാന്‍ അവര്‍ ലൈംഗികമായ സംസാരങ്ങള്‍ കൂടുതല്‍ കൊണ്ട് വരും.. അതില്‍ വളരെ കേമന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കും..

സമൂഹത്തില്‍ അടുത്ത വിപത്ത് എന്നത് , ഇതിനായി ഒക്കെ മാര്‍ക്കറ്റില്‍ ഇറക്കിയിരിക്കുന്ന വ്യാജ മരുന്ന്‌നുകളും , പുറമെ അടിക്കുന്ന സ്‌പ്രേയും ഒക്കെ ആണ് .. ന്യായമായ ചികിത്സ എടുക്കാന്‍ മടിക്കുന്ന പലരും ഇത്തരം വ്യാജന്മാരുടെ പരീക്ഷണങ്ങള്‍ക്കു അടിമപ്പെട്ടു ഉള്ള ആരോഗ്യം കളയും.. ഒരു കേസ് ഓര്‍മ്മ വരുന്നു .. അധികം വിശദമായി എഴുതാന്‍ ആകില്ല എന്നാലും ചുരുക്കം ഇങ്ങനെ ആയിരുന്നു .. രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് കഴിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ കാമുകിയുമായി ആഘോഷിക്കാന്‍ ഇത്തരം ഏതോ വ്യാജ മരുന്ന് എടുത്തു ..{വിവാഹേതര ബന്ധം } ഹോട്ടല്‍ മുറിയില്‍ കാമുകന്‍ തളര്‍ന്നു വീണു . കാമുകി ഭയന്ന് നിലവിളിച്ചു .. എന്തായാലൂം , കയ്യില്‍ കാശും പിടിപെടും ഉള്ളത് കൊണ്ട് സമയത്ത് വൈദ്യ സഹായം കിട്ടി രക്ഷപെട്ടു ..

ശരീരത്തിന്റെ പ്രശ്‌നം അല്ല മാനസികമാണ് എങ്കില്‍ , കൗണ്‍സിലര്‍ നു സഹായിക്കാന്‍ കഴിയും .. അത് പക്ഷെ , പങ്കാളിയോട് ഒത്തു ചേര്‍ന്ന് മാത്രം എടുക്കേണ്ട ചികിത്സ രീതി ..

പെണ്ണിനെ സംബന്ധിച്ച് മനസ്സാണ് അവളുടെ ആയുധം .. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് അതിമനോഹരമായി സെക്‌സിലൂടെ പറയാന്‍ അവള്‍ക്കു മാത്രമേ കഴിയു .. അത് കൊണ്ട് തന്നെ പുരുഷനാല്‍ അപമാനിക്കപ്പെടുന്ന, അപവദിക്കപ്പെടുന്ന , ഒരു പെണ്ണിന് അതിനു ബുദ്ധിമുട്ടാണ് .. പിടിച്ചു വാങ്ങാന്‍ പറ്റുന്ന ഒന്നല്ല , അഭിനയിച്ചു ഫലം കണ്ടെത്താവുന്ന ഒന്നുമല്ല . അവളെ മനസ്സിലാക്കുന്ന ആണിന് , കിട്ടുന്ന ഭാഗ്യം അവന്‍ തന്നെ സൃഷ്ടിക്കുന്നതാണ് .. വൈദ്യം തോല്‍ക്കുന്നിടത് അവള്‍ ജയിച്ചേക്കാം..അവനെയും ജയിപ്പിക്കും !