‘ദേഹോപദ്രവമില്ല , വീട് നോക്കുന്നുണ്ട് , പുകവലി ഇല്ല , മദ്യപാനം ഇല്ല .. പക്ഷെ നാല് നേരം , ലൈംഗികബന്ധം നിര്‍ബന്ധം;എന്നിട്ടും ഞാന്‍ നല്ലൊരു ഉമ്മ ഇത് വരെ ആസ്വദിച്ചിട്ടില്ല’

ദാമ്പത്യ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ലൈംഗിക ജീവിതം. പക്ഷെ ചിലര്‍ക്കൊക്കെ ജീവിതത്തില്‍ ലൈംഗിക ജീവിതം പരാജയപ്പെടാറുമുണ്ട്. പലപ്പോഴും സ്ത്രീകളുടെ ഭാഗത്ത് നിന്നും കിടപ്പറയില്‍ പരാജയം ഉണ്ടാകുമ്പോള്‍ അത് പരിഹസിച്ചും ആക്രോശിച്ചും പല പുരുഷന്മാരും പ്രതികരിക്കാറുണ്ട്. സ്ത്രീയുടെ മനസും ശരീരവും അറിഞ്ഞ് മാത്രം പുരുഷന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍.

കല മോഹന്റെ കുറിപ്പ്;

Loading...

ലൈംഗികതയുടെ കാര്യം വരുമ്പോള്‍ , ശവം ആണവള്‍ എന്ന് ഭാര്യയെ കുറിച്ച് ഒരുവന്‍ പരാതി പറയുമ്പോള്‍ , ആ കുട്ടിയും ഉണ്ടായിരുന്നു .. ഇരുപതു വയസ്സ് മാത്രം പ്രായം ഉള്ള ഒരു പെണ്‍കുട്ടി .. അയാള്‍ക്ക് മുപ്പത്തിനാല് വയസ്സും ..

കുറ്റം പറയുമ്പോളൊക്കെ അവള്‍ തലകുനിച്ചു ഒരു കുറ്റവാളിയെ പോലെ ഇരുന്നു .. മിക്കവാറും സൈക്കിയാട്രിസ്‌റ് അല്ലേല്‍ സൈക്കോളജിസ്‌റ് ന്റെ മുന്നില്‍ വരുന്ന പരാതി ആണിത് . സെക്‌സില്‍ പങ്കാളിയുടെ സഹകരണം ഇല്ലായ്മ ..! പലപ്പോഴും കൗണ്‌സസിലര്‍ ആയ എന്നെ അരോചകപ്പെടുത്തുന്ന ഒരു പ്രയോഗമാണ് .. ശവം പോലെ കിടക്കും .. അങ്ങനെ ആണെങ്കില്‍ , ആ ശവത്തെ വെറുതെ വിട്ടൂടെ ? ജീവനോടെ , സന്തോഷത്തോടെ , സമാധാനത്തോടെ ,ഉള്ളപ്പോ ആസ്വദിച്ചൂടെ ?

എന്ത് കൊണ്ട് അവളുടെ മനസ്സിന്റെ സന്തോഷങ്ങളെ കൂടെ പരിഗണിച്ചു സെക്‌സിലേയ്ക്ക് നയിച്ച് കൂടാ? കൗണ്‍സിലര്‍ ആയ ഞാന്‍ എന്റെ വര്‍ഗ്ഗത്തോടു പക്ഷാപാതം കാണിക്കുക അല്ല .. ന്യായമായ ഒരു അപേക്ഷ വെച്ചതാണ് ..

തലവേദന കൊണ്ട് സഹിക്കാന്‍ വയ്യാതെ കിടക്കുമ്പോള്‍ , ഒന്ന് മയങ്ങിയാല്‍ മതിയെന്ന് ആലോചിച്ചു മരുന്ന് എടുത്തു കിടക്കുമ്പോള്‍ , വീട്ടിലെ പണിയും ഓഫീസിലെ പണിയും യാത്രയും കഴിഞ്ഞു ക്ഷീണിച്ചു കിടക്കുമ്പോള്‍ , അല്ലേല്‍ മറ്റെന്തെങ്കിലും മാനസിക അസ്വസ്ഥകളില്‍ നൊന്തു തളര്‍ന്നു ഇരിക്കുമ്പോള്‍ , ഭാര്യയുടെ പ്രധാന കടമയായി പറയപ്പെടുന്ന ലൈംഗികബന്ധത്തിന് പുരുഷന് വേണ്ടും വിധത്തില്‍ സഹകരണം ഉണ്ടായില്ല എന്നത് കൊണ്ട് , അവള്‍ ശവം ആണെങ്കില്‍ , ആ ശവത്തെ എന്തിനു ഭോഗിക്കുന്നു ? necrophiliac എന്ന് ആ പുരുഷനെ വിളിക്കാന്‍ പറ്റുമോ ? [Necrophilia is a pathological fascination with dead bodies, which often takes the form of a desire to engage with them in sexual activities, such as intercourse ] നിസ്സഹായ ആയി പോകും ..!

”സ്തംഭിപ്പിക്കുന്ന സൗന്ദര്യം അല്ലെങ്കിലും ,. ഞാനൊരു സ്ത്രീ അല്ലെ മാഡം?. എന്റെ കറുത്ത നിറത്തെ , ചാടിയ വയറിനെ , അങ്ങനെ പലവിധത്തില്‍ രൂപത്തെ കളിയാക്കും .. പുള്ളി അടുത്ത് വരുമ്പോള്‍ എനിക്ക് ഒന്നും ഇപ്പൊ തോന്നാറില്ല .. മാനസിക പിരിമുറുക്കം ആകാം അസഹ്യമായ തലവേദനയും തുടങ്ങി .. അങ്ങനെ ഞങ്ങള്‍ പുരുഷനായ സൈക്കോളജിസ്‌റ് നെ പോയി കണ്ടു .. ഭാര്തതാവിനെ പുറത്തിറക്കി ,
എന്നോട് അദ്ദേഹം കുറെ സംസാരിച്ചു .. എനിക്ക് സത്യത്തില്‍ ആദ്യം ഒന്നും മനസ്സിലായില്ല അയാള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് .. ” ഭാര്തതാവിനോട് താല്പര്യം ഇല്ല എങ്കില്‍ അത് വിട്ടേക്ക് .. നിങ്ങള്‍ സുന്ദരിയാണ് , നമ്മുക്ക് കൂട്ടുകൂടിയാലോ !

ഈ സംഭവം അവര്‍ ഭാര്തതാവിനോട് പറഞ്ഞിട്ടില്ല .. ഞാന്‍ അടക്കം ഉള്ള സൈക്കോളജിസ്‌റ് ഫെമിനിസ്റ്റ് ആണ് .. അത് കൊണ്ട് , കൗണ്‍സലിംഗ് നു എത്തിയാല്‍ ഭാര്യയെ ധിക്കാരി ആയി മാറ്റുമെന്ന മുന്‍വിധി ഉള്ളത് കൊണ്ട് എന്റെ അടുത്ത് അവര്‍ ,ഒറ്റയ്ക്കാണ് വന്നത് .. ഭാര്തതാവ് അറിയാതെ …

കൗണ്‌സലിങ്ങില് അവര്‍ നേരിട്ട ദുരനുഭവം കൂടി പറഞ്ഞു ..

ദേഹോപദ്രവമില്ല , വീട് നോക്കുന്നുണ്ട് , പുകവലി ഇല്ല , മദ്യപാനം ഇല്ല .. പക്ഷെ നാല് നേരം , ലൈംഗികബന്ധം നിര്‍ബന്ധം . ഇത് മറ്റൊരു കേസ് .. എന്നിട്ടും ഞാന്‍ നല്ലൊരു ഉമ്മ ഇത് വരെ ആസ്വദിച്ചിട്ടില്ല.. !
സ്വന്തം വീട്ടുകാര്‍ക്കും ഭാര്തതാവ് പ്രിയപ്പെട്ടവന്‍ ആണ് .. പക്ഷെ മടുത്തു .. ”ഉറങ്ങി കിടന്നാലും അയാള്‍ക്ക് അതൊരു പ്രശ്‌നമല്ല . ഞാന്‍ എന്ന വ്യക്തിയുടെ സാന്നിധ്യം അയാള്‍ക്ക് വേണ്ട .. ഒരു ശരീരം മതി ..
എങ്ങനെ അത് സഹിക്കും ?”

വെറുമൊരു ഭാര്തതാവായി മാറുമ്പോള്‍ ആണ് സ്ത്രീയുടെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തുന്നത് .. ആണൊരുത്തന് എളുപ്പം മനസിലാക്കാം ..

മുകളില്‍ പറഞ്ഞ കേസുകളില്‍ ഒരു പ്രധാന വിഷയം , പുരുഷനായ കൗണ്‍സിലറുടെ ഭാഗത്ത് നിന്നുണ്ടായ സമീപനം ആണ് .. നാളെ പ്രശ്‌നം ആയാല്‍, വേണമെങ്കില്‍ അതൊക്കെ ചികിത്സയുടെ ഭാഗം എന്ന് പറയാം ..!

കൗണ്‍സിലറെ , സൈക്കിയാട്രിസ്‌റ് നെ തിരഞ്ഞെടുക്കുമ്പോള്‍ , ശ്രദ്ധിക്കുക .. അതിപ്പോ പ്രഫഷണല്‍ ആണായാലും പെണ്ണായാലും ! സ്ത്രീകളുടെ ഭാഗത്ത് നിന്നും പുരുഷനും മോശം അനുഭവങ്ങള്‍ എത്രയോ ഉണ്ടാകുന്നുണ്ട്..

…ദാമ്പത്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍, അത് പരിഹരിക്കാന്‍ തിരഞ്ഞെടുക്കുന്ന ആള്് ആരെന്നുള്ളത് പ്രധാനമാണ് ..

കൗണ്‍സലിംഗ് വേളയില്‍ ദുരനുഭവം ഉണ്ടായാല്‍ , ആ സമയത്തു പ്രതികരിക്കുക ..! കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്