എങ്ങനെ ഇങ്ങനൊരു സാധനത്തിനെ ആ തങ്കപ്പെട്ട മനുഷ്യന്‍ സഹിക്കുന്നു, വിരക്തി ഉള്ള ആള്‍ക്ക് എങ്ങനെ ജാരനും കാമുകനും വരും, കുറിപ്പ്

കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ച ആകുന്നത്. ലൈംഗിക വിരക്തി ഉള്ള ആളിന് ജാരന്‍ ഉണ്ടെന്ന് ആരോപിക്കാന്‍ പറ്റില്ല.. രണ്ടും കൂടി ഒത്തുപോകില്ല.. ? ജാരന്മാരെന്താ പൊട്ടന്മാരാണോ ?? അവര്‍ക്കൊരു വില ഇല്ലേ ഈ നാട്ടില്‍ ? എന്ന തലക്കെട്ടില്‍ പങ്കുവെച്ച കുറിപ്പില്‍ സ്വന്തം അനുഭവമാണ് കല പറയുന്നത്.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്;

Loading...

ലൈംഗിക വിരക്തി ഉള്ള ആളിന് ജാരന്‍ ഉണ്ടെന്ന് ആരോപിക്കാന്‍ പറ്റില്ല.. രണ്ടും കൂടി ഒത്തുപോകില്ല.. ? ജാരന്മാരെന്താ പൊട്ടന്മാരാണോ ?? അവര്‍ക്കൊരു വില ഇല്ലേ ഈ നാട്ടില്‍ ??????
===================
കൂട്ടുകാരന് ഭാര്തതാവ് അറിയാതെ അഞ്ചു ലക്ഷത്തോളം കാശ് കൊടുത്തു സഹായിച്ച വീട്ടമ്മ ഒരിക്കല്‍ എന്നെ തേടി വന്നിരുന്നു.. എന്തൊക്കെയോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്, അവരുടെ ഭാഗ്യം കൊണ്ട് അത് പരിഹരിക്കാനും ഭാര്തതാവ് എത്തും മുന്‍പ് കാശൊക്കെ തിരിച്ചു വാങ്ങി കൊടുക്കാനും പറ്റി.

എന്റെ കൂട്ടുകാര്‍ കളിയാക്കാറുണ്ട്.. കൗണ്‍സലിംഗ് ആണോ ഗുണ്ടായിസം ആണോ ! സാമൂഹിക ക്ഷേമ വകുപ്പിന് കീഴെയുള്ളു പ്രോജെക്ടില്‍ നില്‍കുമ്പോള്‍ ഇടപെടേണ്ടി വന്ന കേസുകള്‍ കാരണമാണ്, ഇത്തരം പ്രശ്‌നങ്ങള്‍ ക്കു പരിഹാരമായി ഇപ്പോഴും, ഇന്നലെയും എന്നെ തേടി വരുന്നത് എന്നറിയാം..

അന്നത്തെ പീഡനക്കേസുകളുടെ വാര്‍ത്തയും എന്റെ സാക്ഷി മൊഴിയുമൊക്കെ, വീട്ടില്‍ ചില്ലറ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്.. നിന്റെ അതേ ജോലി ചെയ്യുന്നവര്‍ ചെയ്യുന്നത് ചെയ്താല്‍ മതിയെന്ന് വഴക്ക് കേട്ടിട്ടുണ്ടെങ്കിലും അതിനെ മറികടന്നു പോയി, പരാതി കൊടുക്കുകയും സാക്ഷി പറയുകയും ചെയ്തു…

ആ സമയം എന്നെ വഴക്ക് പറഞ്ഞത് മോള്‍ടെ അച്ഛന്‍ ആണെങ്കില്‍, അതിനും കുറെ വര്ഷങ്ങള്ക്കു മുന്‍പ്, മോളെ ഇതൊന്നും മോള് ചെയ്യേണ്ടതല്ല, ശെരിയാകില്ല എന്ന് പറഞ്ഞിട്ടുള്ളത്, ഞങ്ങളുടെ ഡ്രൈവര്‍ ആയിരുന്ന മണി അങ്കിള്‍ ആയിരുന്നു..

അന്ന് പക്ഷെ, എന്റെ ഗുണ്ടായിസം സ്വന്തം ആവശ്യത്തിന് വേണ്ടി ആയിരുന്നു.. പെട്ടന്ന് ഒരു ദിവസം മോള്‍ടെ അച്ഛന്‍ വന്നു ആകെ തകര്‍ന്നു പറയുന്നു.. നീ അറിയാതെ ഞാന്‍ തുടങ്ങിയ ചിട്ടിക്കാരന്‍ ഉടായിപ്പു ആണെന്ന് അറിയുന്നു, നീയൊന്നു പോയി കണ്ടു സംസാരിക്കണം.. തരാനുള്ള സംഖ്യ കേട്ടു എനിക്കു തലകറങ്ങി.. അങ്ങനെ തേവള്ളി ഭാഗത്തുള്ള പ്രഫഷണല്‍ ആയ ആ ബ്ലേഡ് കൂടി ആയ ചിട്ടികാരനെ ഞാന്‍ പോയി കണ്ടു.. അയാളുടെ ഭാര്യയോട് സംസാരിച്ചു.. അതില്‍ പ്രകാരം രണ്ടു തവണ ആയി കുറച്ചു കാശ് കിട്ടിയെങ്കിലും പിന്നെ ചെന്നപ്പോള്‍, എന്നോട് പെരുമാറിയത് എനിക്കു ഇഷ്!ടമായില്ല.. കടം വാങ്ങാന്‍ ചെന്നത് പോലെ.. അപമാനവും ഈഗോയും ചേര്‍ന്നു, വെയില്‍ കൊണ്ട് നടന്നു നീങ്ങുമ്പോ, പെട്ടന്നുണ്ടായ ഉള്‍പ്രേരണയാല്‍ വെച്ചൂച്ചിറ മധുസാറിനെ മാതൃഭൂമിയുടെ ഓഫീസില്‍ കേറി കാണാം എന്ന് തീരുമാനിച്ചു.. സംഗതി ചൂടാണ്, ഒരുപാട് രാഷ്ട്രീയക്കാരുടെ പൈസ ഇതിലുണ്ട്.. പൗരവാര്‍ത്തയില്‍ എഴുതിക്കോ.. പക്ഷെ, സ്വന്തം പേര് വെച്ചിട്ട് എഴുതണം.. പറ്റുവോ? ആനപ്പകയില്‍ നില്‍ക്കുന്ന ഞാന്‍ അപ്പൊ തന്നെ എഴുതി, പേരും മേല്‍വിലാസവും ചേര്‍ത്ത് കൊടുത്തു.. ആളെ പറയില്ല, തുപ്പി കാണിക്കാമെന്ന മട്ടില്‍ വന്ന ആ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായും അയാള്‍ക്കു പ്രശ്‌നം ഉണ്ടായി.. അന്ന് രാത്രി എന്റെ വീട്ടിലെത്തി, നിന്നെയും ഇത് പോലെ ഞാന്‍ നശിപ്പിക്കും എന്നു പറഞ്ഞു പോയ ആളും കുടുംബവും നാട് വിട്ടു എന്നും കാശു കിട്ടാനുള്ളവരെല്ലാം സംഘര്‍ഷത്തില്‍ ആണെന്നും അറിഞ്ഞു..
ഇന്നും ആ കഥ അവിടെ നില്കുന്നു..

എങ്ങനെ എങ്കിലും ജീവിതം പച്ച പിടിച്ചേ പറ്റു എന്ന വാശിയില്‍ പെയിന്റ് കട തുടങ്ങി.. കുടുംബത്തിലെ എല്ലാവരും പണക്കാരും നന്നായി ജീവിക്കുന്നവരുമാണ്.. അവരോടൊപ്പം ഞങ്ങള്‍ക്കും എത്തണം…

അതിമധുരമായി സംസാരിക്കുന്ന, ഓച്ഛാനിച്ചു നില്‍ക്കുന്നവരെ ഇന്ന് ഞാന്‍ വിശ്വസിക്കില്ല.. അതെന്റെ കഴിഞ്ഞ കാലാനുഭവങ്ങള്‍.. പക്ഷെ, മോള്‍ടെ അച്ഛന്റെ ശുദ്ധഗതിയില്‍ അങ്ങനെ ഒരാളെ കട ഏല്‍പ്പിച്ചു.. അങ്ങനെ പോകവേ, ഒരു ദിവസം അദ്ദേഹം വന്നു പറയുന്നു, അവനിത്തിരി തട്ടിപ്പു ഉണ്ട്, എനിക്കു കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല.. നീ അവിടെ വന്നിരിക്കണം.. അങ്ങനെ ഒന്നര വയസ്സുകാരി പൊന്നും, വായിക്കാന്‍ കുറെ ബുക്കുകളും ആയി നെല്ലിമുക്ക് ജംക്ഷന്‍ ഉള്ള ഞങ്ങളുടെ പെയിന്റ് കടയില്‍ ഇരിപ്പായി.. കൂടെ ഫ്രിഡ്ജിന്റെ സര്‍വീസ്.. രണ്ടും എനിക്കു തന്ന പിരിമുറുക്കങ്ങള്‍ ഏറെ ആയിരുന്നു.. അതിനെ അതിജീവിക്കാന്‍ കൗമുദിയില്‍ ചാത്തന്നൂര്‍ മോഹന്‍ സര്‍, എന്നോട് പറഞ്ഞ പോലെ, വാരാന്ത്യ കൗമുദിയില്‍ ഞാന്‍ എഴുതാന്‍ തുടങ്ങി.. മനഃശാസ്ത്ര പക്തി.. കൂടെ ഇടയ്ക്കു ymca യിലെ കൗണ്‍സലിംഗ്.. മോളെ അന്നൊന്നും ഒരുപാട് സമയം എന്റെ വീട്ടിലും നിര്‍ത്തിയിട്ടില്ല.. അവള്‍ സ്‌കൂളില്‍ പോയ ശേഷമാണു അവിടെ അവള്‍ കൂടുതല്‍ സമയം പങ്കിടാന്‍ തുടങ്ങിയത്.. മോള്‍ടെ അച്ഛന്റെ കൂടെ കാറിന്റെ മുന്‍സീറ്റില്‍ ഗര്‍വ്വോടെ ഇരിക്കുന്ന പെയിന്റ് കടയിലെ നോട്ടക്കാരന്‍ എന്തായാലും എന്റെ മാത്രം ശത്രുവായി.. അന്ന് അവിടെ dysp ആയിരുന്ന ഷാജഹാന്‍ Shajahan Firoz sir ന്റെ കൗണ്‍സലിംഗ് വേണ്ടി വന്നു അവനെന്നോടുള്ള പക പുറമേ ഒഴിയാന്‍… അങ്ങനെ അത് ഒഴിച്ചെങ്കിലും, പെയിന്റ് കട എട്ടു നിലയില്‍ പൊട്ടി.. അവനോടൊപ്പം ഇറക്കി വിട്ട പെണ്‍കുട്ടിയും എന്നെ മാത്രം ശപിച്ചു കൊണ്ട് പോയി.. പെയിന്റ് കട നഷ്ടയിരുന്നു എങ്കില്‍ അത് നേരത്തെ അറിയണമായിരുന്നു..
!
ഇങ്ങനെ പറഞ്ഞിട്ട് പിന്നെ അദ്ദേഹത്തിന്റെ അച്ഛന്‍ കുറെ നാള്‍ എന്റെ മുഖത്തു നോക്കിയിട്ടില്ല.. അവരുടെ കുറ്റമല്ല, മകന്റെ ഭാവിയെ കുറിച്ചുള്ള ആധി… സ്വന്തം വീടാകും മുന്‍പ് കഴിഞ്ഞ പലയിടങ്ങള്‍… കൊല്ലത്തു അങ്ങനെ ഒരു കുഴപ്പമുണ്ട്.. അധ്വാന്‍സ് കൊടുത്താല്‍ തിരികെ കിട്ടില്ല.. ആദ്യത്തെ വീട്ടില്‍ നിന്നും എന്റെ അറിവില്‍ ഈ നിമിഷവും കിട്ടിയിട്ടില്ല.. രണ്ടാമത്തെ വീട്, നെല്ലിമുക്കില്‍ തന്നെയുള്ള റിട്ടയര്‍ പോലീസ് ന്റെ…
നീ വിളിച്ചു സംസാരിക്കു… ഞാന്‍ വിളിച്ചു സംസാരിച്ചതിന്റെ ഫലമായി പുള്ളി, മോള്‍ടെ അച്ഛന്റെ അച്ഛനെ വിളിച്ചു.. നിങ്ങളുടെ മകനൊരു പാവമായിരുന്നു.. വിവാഹം വരെ ! ഞാനെന്ന ഗുണ്ടയുടെ വളര്‍ച്ച അങ്ങനെ തുടരുക ആണ്.. അച്ഛന്റെ ചേട്ടന്‍ മരിച്ചു് നാലാം നാള്‍, ഓണത്തിന്റെ ബോണസ് കൊടുക്കണം.. തിരുവനന്തപുരം, ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും കാശ് കിട്ടിയാലേ ബോണസ് കിട്ടു.. നീ പോയി വാങ്ങി വാ..
അങ്ങനെ മണി അങ്കിള്‍ എന്ന ഡ്രൈവര്‍ ( എന്റെ കുട്ടിക്കാലത്തു അച്ഛന്റെ ഡ്രൈവര്‍ അദ്ദേഹം ആയിരുന്നു ) ആയി ഞാന്‍ യാത്ര ആയി.. അവിടെ കമ്മീഷന്‍ കിട്ടാത്തത് കൊണ്ട് ഫണ്ട് പിടിച്ചു വെച്ചിരിക്കുന്ന ഒരാളെ നേരിടണം.. എന്റെ സുഹൃത്തുക്കളായ കൈരളിയിലെ editor മുരളി ചേട്ടനും, ഇന്ദു മോഹന്‍ എന്ന വില്ലേജ് ഓഫീസറും അത്രയും സമയം എന്റെ ഒപ്പം ഇരുന്നു… എന്തായാലും കാശ് മുഴുവന്‍ വഴക്കിട്ടു ഞാന്‍ വാങ്ങി..
തിരിച്ചു കേറുമ്പോ മണി അങ്കിള്‍, ഇതൊക്കെ മോളല്ല ചെയ്യേണ്ടത്.. ഇങ്ങേര് പോയേ.. കീരിക്കാടന്‍ ജോസിന്റെ ബാധ കേറിയ ഞാന്‍ പറഞ്ഞു.. എന്തായാലും പിന്നെ അത് എന്റെ ഔദ്യോഗിക മേഖലയില്‍ ഉശിരുള്ള കൗണ്‍സിലര്‍ എന്ന പേര് കിട്ടാനൊരു പ്രവര്‍ത്തി പരിചയമായി.. പരസ്പരം ജാമ്യം നിന്നു കാശ് എടുക്കുന്ന വകുപ്പ് ഏതോ ബാങ്കില്‍ ഉണ്ടായിരുന്നു ആ കാലത്ത്.. അങ്ങനെ മുറുക്കാന്‍ കടക്കാരന്‍ ഷെരീഫിന്റെ പണയജാമ്യം എന്റെ ഒപ്പായി.. നിരന്തരം, നോട്ടീസ് എന്റെ അച്ഛനായ വക്കീല്‍ പലകശ്ശേരി മോഹന്കുമാറിന്റെ വിലാസത്തില്‍ എത്താന്‍ തുടങ്ങി.. അതോടെ എനിക്കു അവിടെയും സ്വസ്ഥത ഇല്ല.. മോള്‍ടെ വിവാഹം ക്ഷണിക്കാന്‍ എത്തിയ അയാളെ ഞാന്‍ ഇരുത്തി.. ക്യാഷ് തിരിച്ചു അടച്ചില്ലെങ്കില് വെച്ചേക്കില്ല എന്ന മട്ടില്‍ തന്നെ പറഞ്ഞു… എങ്ങനെ ഇങ്ങനൊരു സാധനത്തിനെ ആ തങ്കപ്പെട്ട മനുഷ്യന്‍ സഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതായി ഞാനറിഞ്ഞു.. ഇന്നലെ, എന്റെ അടുത്ത് സമാനമായ ഒരു പ്രശ്‌നം വന്നു… പോകാന്‍ ഇറങ്ങുമ്പോള്‍, മാഡത്തിന് നൂറു കോടി പുണ്യം കിട്ടുമെന്നു പറഞ്ഞവര്‍ എന്നെ ചേര്‍ത്ത് പിടിച്ചു.. ആണുങ്ങള്‍ ചെയ്യേണ്ട കാര്യം ആണ് ചെയ്യുക എന്ന് ഏതോ കാലത്ത് ഞാന്‍ ആരോപണം കേട്ടിട്ടുണ്ട്..

ലൈംഗിക വിരക്തി ഉള്ള സ്ത്രീ ആണെന്നാണ് എനിക്കു എതിരെ വന്ന വിവാഹമോചന കേസിന്റെ ഉള്ളടക്കം. അല്ലാതെ ഉള്ള ആരോപണം ഇങ്ങനെ, ആണിനോടും പെണ്ണിനോടും താല്പര്യം ഇല്ല.. സാധാരണ സ്ത്രീകളുടെ പോലെ സാരികള്‍ വാങ്ങുന്നില്ല.. ഉന്നത കൂട്ടായ്മകളില്‍ പങ്കെടുക്കുന്നില്ല.. ( അദ്ദേഹത്തിന്റെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന വ്യക്തികള്‍ ഉള്ള ക്ലബ് ന്റെ ആരോപണം )
അങ്ങനെ ഒരു അത്ഭുത ജീവി… ???? നാണം കെട്ടവളേ എന്നിട്ടും നിനക്ക് അവനോടു ആണ് കൂറെന്ന് അച്ഛനും അമ്മയും കണ്ണനും അലറും..

ഒറ്റയ്ക്കു നില്‍ക്കുന്ന എനിക്കു ആ നോട്ടീസ് എത്ര ബലമാണെന്നു ഞാന്‍ ഇവിടെ കുറിക്കുക ആണ്.. പല രീതിയിലുള്ള സമീപനങ്ങള്‍ മദ്ധ്യവയസ്‌ക ആയിട്ട് കൂടി എനിക്കും നേരിടേണ്ടി വരുന്നു.. ‘ നോക്ക്, എന്റെ കൂടെ ഇരുപത് വര്‍ഷം പീഡനം സഹിച്ചു ജീവിച്ച ഒരാളുടെ സര്‍ട്ടിഫിക്കറ്റ്.. വിരക്തിയാ… ???? എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി ചുമ്മാ സമയം കളയല്ലേ…?????? അത് മാത്രമല്ല ഗുണം..
എന്നെപ്പറ്റി ആര്‍ക്കും ഒരു ആരോപണവും പറയാനും പറ്റില്ല… വിരക്തി ഉള്ള ആള്‍ക്ക് എങ്ങനെ ജാരനും കാമുകനും വരും… ! അടിച്ചു മക്കളെ ലോട്ടറി… ??

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്