പലപ്പോഴും ഒറ്റക്ക് സാതമസിക്കുന്ന സ്ത്രീകളെ പലരും മോശമായ രീതിയില്‍ സമീപിക്കാറുണ്ട്. ഒറ്റക്ക് താമസിക്കുന്നവര്‍ നേരിടേണ്ടി വരുന്നത് കടുത്ത വെല്ലുവിളികള്‍ തന്നെയാണ്. സോഷ്യല്‍ മീഡിയകളില്‍ കൂടി പോലും ഇത്തരക്കാര്‍ സ്ത്രീകളെ മോശമായി സമീപിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ആരെയാണ് ഞങ്ങള്‍, ഈ ആണ്‍തുണ ഇല്ലാത്ത സ്ത്രീകള്‍ പേടിക്കേണ്ടത്..? അല്ലേല്‍ എന്താണ് പേടിക്കേണ്ടത്..? ബലാത്സംഗം ചെയ്യപെടുമെന്നു ഭയന്നാണോ ജീവിക്കേണ്ടത്? എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ എന്റെ അഭിമാനം യോനീ ഭാഗത്തല്ല.. എന്നെ ഒരാള്‍ ശാരീരികമായി അക്രമിച്ചേക്കും എന്ന ഭയത്തില്‍ അല്ല ഓരോ നിമിഷവും മുന്നോട്ട് നീങ്ങുന്നത്.. കോടാനുകോടി പുരുഷന്മാരുടെ നന്മകള്ക്കിടയില്, ഏറ്റവും നികൃഷ്ടമായ മനസ്സുകളെ കണ്ടിട്ടുണ്ട്..
അതിപ്പോ, സ്ത്രീകളിലും ഇല്ലേ? പെണ്‍കൂട്ടത്തില്‍ പെട്ട ഞാനെന്താ പുണ്യാത്മാവ് ആണോ? സത്യമായും, പുരുഷനെ ഭയമില്ല.. ഇഷ്ടവും ബഹുമാനവും തോന്നാറുള്ള ആണുങ്ങളുണ്ട്.. മനസ്സാണ്, മനുഷ്യനാണ്.. ദൗര്‍ബല്യങ്ങളെ അതിജീവിച്ചവള്‍ അല്ല.. ഞാന്‍ അനുഭവിച്ചു തീര്‍ത്ത കടമ്പകള്‍ ഇനിയൊരു സ്ത്രീയ്ക്ക് ഉണ്ടാകരുതേ എന്നൊരു വാശിയും ഉറപ്പും ഉള്ളത് കൊണ്ട് മാത്രം, അതിരു വിട്ടു പോകാതെ വേദനയോടെ തന്നെ എന്നന്നേയ്ക്കും ആയി വെട്ടി അകറ്റി മാറ്റിയ പുരുഷസൗഹൃദം ഉണ്ട്…- കല ഫേസ്ബുക്കില്‍ കുറിച്ചു.
കലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മെസ്സേജറില്‍ അവിടെ നിന്നുള്ള ചോദ്യത്തിന്റെ മറുപടി താമസിച്ചതേ ഉള്ളു.. ”എനിക്കു നിങ്ങളുടെ മനസ്സ് വായിക്കാം.. സാധാരണ ആണുങ്ങളെ പോലെ എന്നെ കാണേണ്ട…, പേടിക്കേണ്ട.. ഭയക്കേണ്ട.. ! എന്നൊരു സാന്ത്വനം കിട്ടി.. നമ്പര്‍ തരുന്നു, വിളിക്കാന്‍ ആവശ്യപെടുന്നു.. ആള് ബഹുമാന്യന്‍ ആണ്.. മറ്റു ദുരുദ്ദേശ്ശവും ഇല്ല… പക്ഷെ എനിക്കു ആ വാക്കുകള്‍ ഒരല്‍പ്പം നീരസം ഉണ്ടാക്കി എന്ന് പറഞ്ഞേ തീരു..
ആരെയാണ് ഞങ്ങള്‍, ഈ ആണ്‍തുണ ഇല്ലാത്ത സ്ത്രീകള്‍ പേടിക്കേണ്ടത്..? അല്ലേല്‍ എന്താണ് പേടിക്കേണ്ടത്..? ബലാത്സംഗം ചെയ്യപെടുമെന്നു ഭയന്നാണോ ജീവിക്കേണ്ടത്? എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ എന്റെ അഭിമാനം യോനീ ഭാഗത്തല്ല.. എന്നെ ഒരാള്‍ ശാരീരികമായി അക്രമിച്ചേക്കും എന്ന ഭയത്തില്‍ അല്ല ഓരോ നിമിഷവും മുന്നോട്ട് നീങ്ങുന്നത്.. കോടാനുകോടി പുരുഷന്മാരുടെ നന്മകള്ക്കിടയില്, ഏറ്റവും നികൃഷ്ടമായ മനസ്സുകളെ കണ്ടിട്ടുണ്ട്..
അതിപ്പോ, സ്ത്രീകളിലും ഇല്ലേ? പെണ്‍കൂട്ടത്തില്‍ പെട്ട ഞാനെന്താ പുണ്യാത്മാവ് ആണോ? സത്യമായും, പുരുഷനെ ഭയമില്ല.. ഇഷ്ടവും ബഹുമാനവും തോന്നാറുള്ള ആണുങ്ങളുണ്ട്.. മനസ്സാണ്, മനുഷ്യനാണ്.. ദൗര്‍ബല്യങ്ങളെ അതിജീവിച്ചവള്‍ അല്ല.. ഞാന്‍ അനുഭവിച്ചു തീര്‍ത്ത കടമ്പകള്‍ ഇനിയൊരു സ്ത്രീയ്ക്ക് ഉണ്ടാകരുതേ എന്നൊരു വാശിയും ഉറപ്പും ഉള്ളത് കൊണ്ട് മാത്രം, അതിരു വിട്ടു പോകാതെ വേദനയോടെ തന്നെ എന്നന്നേയ്ക്കും ആയി വെട്ടി അകറ്റി മാറ്റിയ പുരുഷസൗഹൃദം ഉണ്ട്…
അപ്പൊ എന്നെ അല്ലാതെ ഞാന്‍ ആരെയാണ് ഭയക്കേണ്ടത്..? ഉണ്ട്, ഭയമുണ്ട്.. രോഗങ്ങളെ പേടിയാണ്.. അവശയായി കട്ടിലില്‍ കിടക്കാന്‍ ഇഷ്ടമില്ല..സ്വപ്നങ്ങള്‍ കണ്ടുറങ്ങാന്‍ അല്ലേ കട്ടിലില്‍ കിടക്കേണ്ടത്? അപവാദങ്ങളെ ഭയമില്ല.. ഇന്ന് ഞാന്‍ നാളെ നീ, അത്രേ അതിനു ആയുസ്സുള്ളൂ… ചില ചോദ്യങ്ങള്‍ക്കു, മറുപടി ഇല്ലെങ്കില്‍ അതിനൊരുത്തരം ഒന്ന് മാത്രമേ ഉള്ളു.. താല്പര്യം ഇല്ല..! അല്ലാതെ പുരുഷനെ ഭയന്നിട്ടല്ല.. അച്ഛനും ആങ്ങളയും എനിക്കുമുണ്ട്.. ശക്തമായ പുരുഷ സൗഹൃദങ്ങളും..