മണിയെ ഓർത്തു കരഞ്ഞ് സഹപ്രവർത്തകർ

കലാഭവൻ മണിയെ അനുസ്മരിക്കാൻ കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ ഒരുക്കിയ അനുസ്മരണ സമ്മേളനം – ‘ചിരസ്മരണ’യിൽ കണ്ണീർ തുളുമ്പിയ നിമിഷങ്ങൾ. കലാഭവൻ മണിയെ അനുസ്മരിക്കുമ്പോൾ പലർക്കും പലവട്ടം കണ്ഠമിടറി. മണിയെ അനുസ്മരിച്ച് പ്രസംഗിക്കാനെത്തിയപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനും തമിഴിലെ കരുണാസിനുമെല്ലാം കണ്ഠമിടറി.

കരച്ചിലടക്കാനാകാതെ സംവിധായകൻ മേജർ രവി കുറച്ചു നേരം പ്രസംഗം നിർത്തി. ഈ സമയത്ത് സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള നടൻമാർ കണ്ണീരണിഞ്ഞു.

Loading...

mani-chirasmarana1
ഒടുവിൽ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പ്രസംഗിച്ചപ്പോഴേക്കും വേദിയിലും സദസ്സിലുമുള്ളവർ കരച്ചിലൊതുക്കാൻ പാടുപെട്ടു. ഇന്നലെ ചാലക്കുടിയിലെ എല്ലാ വഴികളും കാർമൽ സ്റ്റേഡിയത്തിലേക്കായിരുന്നു. ഒഴുകിയെത്തിയ ജനം ആവർത്തിച്ചു പറഞ്ഞു: ഇതാണ് നടൻ, ഞങ്ങൾ സ്‌നേഹിക്കുന്ന നടൻ.