കൊച്ചി; കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നുരാവിലെ മണി ചികിത്സ തേടിയത്. കൊച്ചി അമൃത ഹോസ്പിറ്റലില്‍ പരിശോധനക്കെത്തിയ മണിയെ ആശുപത്രിയില്‍ അഡമിറ്റാകുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.