മനോഹരമായ 16 വർ‍ഷങ്ങൾക്ക് ദൈവത്തിന് നന്ദി, വിവാഹ വാർഷിക ദിനത്തിൽ കലാഭവൻ ഷാജോൺ

മിമിക്രിവേദികളിൽ നിന്ന് മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. ഹാസ്യതാരമായും വില്ലനായും സംവിധായകനായും മലയാളികളുടെ മനസ്സില് ഇടം നേടിയ നടനാണ് കലാഭവൻ ഷാജോൺ. ഇപ്പോഴിതാ പതിനാറാം വിവാഹ വാർഷിക ദിനത്തില് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ആരാധകര്ക്കായി പങ്കുവച്ചിരിക്കുകയാണ് ഷാജോണ്.

‘മനോഹരമായ 16 വർ‍ഷങ്ങൾക്ക് ദൈവത്തിന് നന്ദി’ എന്നാണ് അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് ഷാജോൺ പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. 2004-ൽ ആയിരുന്നു ഷാജോണിന്റെയും ഡിനിയുടെയും പ്രണയ വിവാഹം.

Loading...

2004-ല്‍ ആയിരുന്നു ഷാജോണും ഡിനിയും വിവാഹിതരായത്. ഹന്ന എന്ന് പേരുള്ള മകളും യോഹാന്‍ എന്ന് പേരുള്ള മകനും ഷാജോണിനുണ്ട്. തങ്ങളുടേത് പ്രണയ വിവാഹമായിരിന്നുവെന്ന് മുമ്പ് ഷാജോണ്‍ പറഞ്ഞിട്ടുണ്ട്. ഒരു ഗള്‍ഫ് ഷോയുടെ ഇടയിലാണ് താന്‍ ഡിനിയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്. മിസ് തൃശൂര്‍ പട്ടം ഉള്‍പ്പെടെ നേടിയിട്ടുള്ളയാളാണ് ഡിനി. ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ തനിക്കും കുഴപ്പമില്ലെന്നുള്ള ഡിനിയുടെ മറുപടി തന്നെ ഞെട്ടിച്ചുവെന്ന് ഷാജോണ്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തോളം പ്രണയിച്ച ശേഷമാണ് ഇവര്‍ വിവാഹിതരായത്