ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയുടെ രണ്ടാമത്തെ നുണപരിശോധന പുരോഗമിക്കുന്നു

കൊച്ചി: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് കലാഭവന്‍ സോബിയെ വീണ്ടും നുണപരിസോധനയ്ക്ക് വിധേയമാക്കുന്നു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് നുണ പരിശോധന നടത്തുന്നത്. കലാഭവന്‍ സോബിയാണ് തുടക്കം മുതല്‍ ബാഭസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്ന വ്യക്തി.

ബാലു സഞ്ചരിച്ചിരുന്ന കാറ് ആക്രമിക്കപ്പെട്ടിരുന്നുവെന്നും അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ആണ് എന്നുമായിരുന്നു കലാഭവന്‍ സോബിയുടെ പ്രതികരണം. ചെന്നൈയില്‍ നിന്നും ദില്ലിയില്‍ നിന്നുമുള്ള ഫൊറന്‍സിക് ലാബുകളില്‍ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കലാഭവന്‍ സോബിയുടെ വാദത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.

Loading...