കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; തടിയന്റവിട നസീറുന് ഏഴ് വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും

കൊച്ചി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ തടിയന്റവിട നസീറിനും സാബീര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്. കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീന് ആറ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിടയാണ് ശിക്ഷ വിധിച്ചത്.

തടിയന്റവിട നസീര്‍ ഏഴ് വര്‍ഷത്തെ തടവിന് പുറമെ 1.75 ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രതികള്‍ എന്‍ഐഎ കോടതി മുമ്പാകെ കുറ്റം സമ്മതിച്ചിരുന്നു. 2005ല്‍ പിഡിപി നേതാവ് അബ്ദുന്നാസര്‍ മദനിെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Loading...

സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ബസ് പ്രതികല്‍ തോക്ക് ചൂണ്ടി തട്ടിയെടുക്കുകയും കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. കേസില്‍ 14 പ്രതികളാണ് ഉണ്ടായിരുന്ന്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.